Home>Health News
FONT SIZE:AA

ഗര്‍ഭഛിദ്രത്തിനുമുമ്പ് സോണോഗ്രാം

ഗര്‍ഭഛിദ്രം നടത്തണമെങ്കില്‍ ടെക്‌സസില്‍ ഇനി ആദ്യം സോണോഗ്രാം ചെയ്യണം. 2011 സപ്തംബര്‍ ഒന്നു മുതല്‍ ഗര്‍ഭഛിദ്രത്തിനായി ഡോക്ടര്‍മാരെ സമീപിക്കുന്നവരെ സോണോഗ്രാം പരിശോധനയ്ക്ക് വിധേയരാക്കി കുഞ്ഞിന്റെ ഹൃദയമിടിപ്പും ശരീരാവയവങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും അമ്മയെ അറിയിക്കണമെന്നാണ് വ്യവസ്ഥ.

എല്ലാം പറഞ്ഞുകൊടുക്കുന്നതോടൊപ്പം ഗര്‍ഭസ്ഥശിശുവിന്റെ ചലനങ്ങളും മറ്റും കാണിച്ചുകൊടുക്കുകയും വേണം. തുടര്‍ന്ന് ഗര്‍ഭഛിദ്രം വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് 24 മണിക്കൂര്‍ സമയവും നല്‍കണം. അമ്മയുടെ പൂര്‍ണ അനുമതിയോടെമാത്രമേ ഗര്‍ഭഛിദ്രം നടത്താവൂയെന്ന് കര്‍ശന നിര്‍ദേശം ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ബില്ല് നിലവില്‍വരുന്നതോടെ ആയിരക്കണക്കിന് ഗര്‍ഭസ്ഥശിശുക്കളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഗവര്‍ണര്‍ റിക്ക് പെറി പ്രതീക്ഷ പ്രകടിപ്പിച്ചു. ബില്ല് തയ്യാറാക്കിയ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ സിഡ് മില്ലര്‍, ഡാന്‍ പാട്രിക്ക എന്നിവരെ ഗവര്‍ണര്‍ പ്രത്യേക അനുമോദിക്കുകയും ചെയ്തു. ഔദ്യോഗിക കണക്കനുസരിച്ച് 7000 ഗര്‍ഭഛിദ്രങ്ങളാണ് ടെക്‌സസില്‍ ഓരോവര്‍ഷവും നടക്കുന്നത്.

പി.പി ചെറിയാന്‍

Tags- Sonogram Before Abortion
Loading