
മദ്യപാനമോ പുകവലിയോ പോലെ മനഃപൂര്‍വം നടത്തുന്ന ദുശ്ശീലങ്ങളുടെ കൂട്ടത്തില്‍ അശ്ളീല വീഡിയോ കാണുന്നതിനെ കണക്കാക്കരുതെന്നാണ് ഈ വിഷയത്തില്‍ നിക്കോള്‍ പ്രോസി നടത്തിയ പഠനത്തില്‍നിന്നും വ്യക്തമാകുന്നത്.
അശ്ലീല വീഡിയോകളോട് ആസക്തിയുള്ള 122 പുരുഷന്മാരെയും 55 സ്ത്രീകളെയും പഠനവിധേയമാക്കിയാണ് നിക്കോള്‍ പ്രോസും സംഘവും ഈ നിഗമനത്തിലെത്തിയത്. വിവിധ തരത്തിലുള്ള അശ്ലീല ഫോട്ടോകള്‍ കാണിച്ച് അവയോടുള്ള തലച്ചോറിന്റെ പ്രതികരണം വിലയിരുത്തിയായിരുന്നു പഠനം.
ഇത്തരം ചിത്രങ്ങള്‍ സ്ഥിരമായി കാണുന്നവരെ അശ്ലീലചിത്രങ്ങള്‍ കാണിച്ചപ്പോള്‍ കുറഞ്ഞ രീതിയിലുള്ള പ്രതികരണം മാത്രമാണ് ഇവരില്നിന്നുണ്ടായതെന്ന് പഠനത്തില്‍ വ്യക്തമായി. ഇത് ഇത്തരക്കാരുടെ മനോനിയന്ത്രണമാണ് വ്യക്തമാക്കുന്നതെന്ന് ഗവേഷകസംഘം അഭിപ്രായപ്പെട്ടു.
അതേസമയം മദ്യം, പുകവലി, മയക്കുമരുന്ന് എന്നിവ ശരീരത്തിലെത്തുമ്പോള്‍ തലച്ചോര്‍ അവയോട് കൂടുതല്‍ ആസക്തിയും വിധേയത്വവും പുലര്‍ത്തുന്നതായും നിക്കോള്‍ പ്രോസ് പറഞ്ഞു.