നാഡികളും ധമനികളും സിരകളും അടങ്ങുന്ന സജീവമായ ശരീരഭാഗമാണ് ഓരോ പല്ലും. ജീവനുളള ഒരു ഏകകം എന്ന നിലയില്‍ അവയ്ക്ക് തികഞ്ഞ ശ്രദ്ധയും നേരിട്ടുളള പരിചരണവും അത്യന്താപേക്ഷിതമാണ്. പല്ലുകള്‍ക്ക് രോഗം പിടിപെടുകയോ അവയില്‍ ഒന്ന് ഇല്ലാതാകുകയോ ചെയ്താല്‍ ശരീരത്തിന്റെ സമീകൃതമായ പ്രവര്‍ത്തനത്തിന്റെ താളം തെറ്റുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെയും അത് ബാധിക്കുന്നു.
ശിശുദന്തങ്ങള്‍
കുട്ടികളുടെ പല്ലുകള്‍ അഥവാ ശിശുദന്തങ്ങള്‍ കൊഴിഞ്ഞു പോകേണ്ടതാണല്ലോ, അവയ്ക്ക് കേട് വന്നാല്‍ ചികിത്സിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന തികച്ചും തെറ്റായ ധാരണ അഭ്യസ്തവിദ്യര്‍ക്കിടയില്‍ പോലുമുണ്ട്. ശിശു ദന്തങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നതാണ് സത്യം. ഇങ്ങനെ പറയുവാന്‍ കാരണങ്ങള്‍ ഏറെയുണ്ട്.
Relatedമനസ്സ്,പെരുമാറ്റം
കുഞ്ഞിനു രണ്ടു വയസ്സായി. ഇതുവരെ നന്നായി സംസാരിച്ചുതുടങ്ങിയിട്ടില്ല. വീട്ടില്‍ ..1) സ്ഥിര ദന്തങ്ങള്‍ ശരിയായ സ്ഥാനത്ത് വളര്‍ന്ന് പുറത്ത് വരുന്നതിന് വഴികാട്ടുന്നത് അടിസ്ഥാന ദന്തങ്ങളാണ്. പ്രായമെത്തും മുമ്പ് ശിശു ദന്ത ങ്ങള്‍ ഇളകിപോയാല്‍ സ്ഥിര ദന്തങ്ങളുടെ സ്ഥാനം തെറ്റും. ഇത് പല്ലുകളുടെ ക്രമം തെറ്റിയുളള വളര്‍ച്ചയ്ക്ക് കാരണമാകുന്നു.
2) ആഹാരം ചവയ്ക്കുന്നതിന് മുതിര്‍ന്ന ആളുകളെ പോലെ തന്നെ ശിശുവിനും ആരോഗ്യമുളള ഉറച്ച പല്ലുകള്‍ വേണം. ദ്രവിച്ചതോ രോഗബാധിതമോ ആയ പല്ലുകള്‍ ശരീരത്തിന്റെ പൊതുവായ പ്രവര്‍ത്തനത്തെയും ദഹനത്തേയും ബാധിച്ച് കുട്ടിയുടെ വളര്‍ച്ച തടയുന്നതിനു കാരണമാകുന്നു. കുട്ടിയുടെ ഒരു പല്ല് പോയാല്‍ പോലും ചവയ്ക്കുന്നതിനു വിഷമമാകുകയും ദഹന വ്യൂഹത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാവുകയും ചെയ്യും.
3) താടിയെല്ലുകളുടെ ക്രമാനുസൃതവും ആനുപാതികവുമായ വളര്‍ച്ചയ്ക്കും മുഖത്തിന്റെ മൊത്തത്തിലുളള ആകൃതിയും വലുപ്പവും രൂപപ്പെടുന്നതിനും ആരോഗ്യമുളള ദന്ത നിരകളുടെ സാന്നിദ്ധ്യം കൂടിയേ തീരു. സ്ഫുടതയോടെയുളള സംസാരശേഷി വളര്‍ത്തിയെടുക്കാനും മുഖത്തിന്റെ സ്വതസിദ്ധമായ ആകൃതിയും ഭംഗിയും പാകപ്പെടുന്നതിലും കുട്ടികളില്‍ ആരോഗ്യമുളള ദന്തങ്ങള്‍ക്ക് വളരെയേറെ പങ്കുണ്ട്. എന്തിനധികം ബുദ്ധി വികാസത്തിലും കുഞ്ഞിന്റെ സ്വഭാവ രൂപീകരണത്തില്‍ പോലും പല്ലുകള്‍ക്ക് അവഗണിക്കാനാവാത്ത പങ്കുണ്ട്.
കുട്ടിക്ക് ആറേഴു വയസ്സാകുമ്പോഴാണ് ആദ്യത്തെ അണപ്പല്ലുകള്‍ ഉണ്ടാകുന്നത് (പുറത്തുവരുന്നത്). ഈ കാലഘട്ടം പ്രധാനമാണ്. ഇവയ്ക്ക് ദന്തക്ഷയം വരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധവേണം.
ദന്തരോഗങ്ങള്‍ ജീവനു ഭീഷണിയല്ല. (അപൂര്‍വ്വമായി അങ്ങിനെയായെന്നും വരും) എന്നാലും വേദനയുടെ രൂക്ഷതയും ദന്തരോഗം മൂലമുണ്ടാവാനിടയുളള മറ്റു ശാരീരിക പ്രശ്‌നങ്ങളും പഠിത്തത്തിലും മറ്റ് ദൈനംദിന കാര്യങ്ങളിലും കുട്ടികളെ വിമുഖരാക്കുന്നു എന്ന കാരണം കൊണ്ട് തന്നെ ഇതൊരു പൊതു ജനാരോഗ്യപ്രശ്‌നമായി മാറുന്നുണ്ട്.
പല്ലുദ്രവിക്കല്‍
ദന്തശീര്‍ഷത്തില്‍ അണുക്കള്‍ കടന്ന് പല്ലുകള്‍ ദ്രവിക്കുകയും നശിക്കുകയും ചെയ്യുന്ന രോഗമാണ് ദന്തക്ഷയം അഥവാ ഡെന്‍റല്‍ കേരീസ്. പരിഷ്‌കാരത്തിന്റെ സംഭാവനയാണ് ദന്തക്ഷയം എന്നുവേണമെങ്കില്‍ പറയാം. അടുത്തകാലത്തായി ആധുനീകരണവും, നാഗരിക വളര്‍ച്ചയും കാരണം കുട്ടികളില്‍ ദന്തക്ഷയം കുതിച്ചുയരുന്നതായി കണ്ട്‌വരുന്നു. 1947 ല്‍ 30-40ശതമാനം കുട്ടികളില്‍ മാത്രമേ ദന്തക്ഷയത്തിന്റെ ലക്ഷണങ്ങള്‍ കണ്ടിരുന്നുള്ളൂ. അത് ഏതാണ്ട് 90ശതമാനത്തിലേറെയായി വളര്‍ന്നു എന്നാണ് ഇന്നത്തെ സ്ഥിതി വിവര കണക്കുകള്‍ കാണിക്കുന്നത്.
മിഠായികള്‍, ടോഫി, കീക്ക്, ബിസ്‌ക്കറ്റ് മുതലായവ തിന്നാല്‍, അവയുടെ അംശങ്ങള്‍ പല്ലുകള്‍ക്കിടയില്‍ തങ്ങിയിരിക്കും.