Related
മനസ്സില്‍ നല്‍കാം ഒന്നാംസ്ഥാനം നിങ്ങള്‍ക്ക് നല്ലൊരു അമ്മയാകണോ? വീകൂളില്‍നിന്ന് വാടിയ മുഖവുമായാണ് സഞ്ജു ..കേള്‍വിക്കുറവ്, ബുദ്ധിവികാസക്കുറവ്, വേണ്ടവിധം മറ്റുള്ളവരുടെ സംസാരം കേള്‍ക്കാന്‍ അവസരം ലഭിക്കാതെ വരിക, എന്നീ കാരണങ്ങള്‍കൊണ്ട് കുഞ്ഞുങ്ങള്‍ സംസാരിക്കാന്‍ വൈകും. കുഞ്ഞിന്റെ പ്രശ്‌നം ഇതില്‍ ഏതാണെന്നു കണ്ടെത്തി പരിഹരിക്കേണ്ടതാണ്. കേള്‍വിക്ക് പ്രശ്‌നമില്ലെങ്കില്‍, ഉച്ചാരണശുദ്ധിയോടെ കുഞ്ഞിനോടു കൂടുതല്‍ സമയം സംസാരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
കുഞ്ഞ് വല്ലാതെ വാശിപിടിച്ച് കരയുമ്പോള്‍ പേടിപ്പിക്കുന്നതുകൊണ്ട് പ്രശ്‌നമുണ്ടോ?
കുഞ്ഞുങ്ങളുടെ കരച്ചില്‍ മാറ്റുവാന്‍ പേടിപ്പിക്കുന്നത് ഒരിക്കലും നല്ലതല്ല. കുഞ്ഞുങ്ങളില്‍ ഇതുമൂലം അമിതമായ ഉത്കണുയും ഭയവും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ചില കുട്ടികളില്‍ ഉത്കണു മൂലം ശാരീരിക അസുഖങ്ങള്‍ വരാം.
വിചാരിച്ച സാധനം കിട്ടുന്നതുവരെ കുട്ടി കരയുന്നു. പല കാര്യങ്ങള്‍ക്കും വാശിയാണ്. വാശി മാറ്റിയെടുക്കുവാന്‍ വഴിയുണ്ടോ?
വാശിപിടിച്ചു കരയുന്നതിനനുസരിച്ച് വിചാരിച്ച സാധനങ്ങള്‍ കൊടുത്താല്‍ കുട്ടികള്‍ക്ക് ഭാവിയില്‍ കൂടുതല്‍ പെരുമാറ്റപ്രശ്‌നങ്ങളും സ്വഭാവവൈകല്യങ്ങളും ഉണ്ടാകാം. അതിനാല്‍ തുടക്കത്തില്‍തന്നെ പെരുമാറ്റ ചികിത്സവഴി കുട്ടികളുടെ വാശി മാറ്റിയെടുക്കണം.
രണ്ടര വയസ്സുള്ള കുഞ്ഞ് ടിവി കണ്ടാലേ ഭക്ഷണം കഴിക്കൂ. വലുതാകുമ്പോള്‍ ഈ ശീലം ദോഷം ചെയ്യുമോ?
ഈ ശീലം മാറ്റിയെടുക്കേണ്ടതാണ്. കൂടുതല്‍ സമയം ടിവി കാണുന്നത് കുട്ടികള്‍ക്ക് പലവിധത്തില്‍ ദോഷം ചെയ്യും. കാഴ്ചത്തകരാറു മുതല്‍ പെരുമാറ്റ പ്രശ്‌നങ്ങള്‍ വരെ ഇതുമൂലം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.
കുട്ടി രാത്രി പലപ്പോഴും എഴുന്നേറ്റു കരയും. ഞങ്ങളുടെ ഉറക്കം പോകും. എന്താണിങ്ങനെ?
പേടിപ്പെടുത്തുന്ന കഥകള്‍ കേള്‍ക്കുകയോ, സിനിമയോ സീരിയലോ കാണുകയോ ചെയ്താല്‍ കുട്ടികള്‍ രാത്രിയില്‍ പേടിസ്വപ്നങ്ങള്‍ കണ്ട് എഴുന്നേറ്റു കരയാന്‍ സാധ്യതയുണ്ട്. മൂത്രമൊഴിക്കാന്‍ തോന്നുന്ന അവസരത്തിലും കുട്ടികള്‍ എഴുന്നേറ്റു കരയാറുണ്ട്. ഓരോ കുട്ടിയുടേയും സാഹചര്യം വിലയിരുത്തിയാല്‍ ഇതിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കാം.
നാലു വയസ്സുള്ള പെണ്‍കുട്ടി പറഞ്ഞാല്‍ അനുസരിക്കുന്നേയില്ല. ദേഷ്യപ്പെടുന്തോറും അനുസരണക്കേട് കൂടുന്നു. എന്തു ചെയ്യണം?
മാതാപിതാക്കളുടെ ചില പ്രത്യേക സമീപനരീതികള്‍ കുട്ടികളില്‍ വാശി ഉളവാക്കാം. ഇളയ കുട്ടി ജനിക്കുമ്പോള്‍, തന്നോടുള്ള സ്നേഹം കുറഞ്ഞുപോകുമോ എന്ന ഉത്കണു മൂലം മൂത്ത കുട്ടിക്ക് പെരുമാറ്റ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കുട്ടി അനുസരണക്കേട് കാണിക്കുന്ന സാഹചര്യത്തില്‍ വിശകലനം ചെയ്യണം. സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള പെരുമാറ്റവിദ്യകള്‍ ഉപയോഗിച്ച് ഈ പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാം.
മൂന്നര വയസ്സുള്ള കുട്ടി എപ്പോഴും മുതിര്‍ന്നവരോട് ചീത്ത വാക്കുകള്‍ പറയുന്നു. ഈ ശീലം എങ്ങനെ മാറ്റിയെടുക്കാം?
കൊച്ചുകുട്ടികള്‍ ചീത്ത വാക്കുകള്‍ പറഞ്ഞുതുടങ്ങുന്നത് മറ്റുള്ളവരില്‍നിന്നോ ദൃശ്യശ്രാവ്യമാധ്യമങ്ങളില്‍നിന്നോ കേട്ടിട്ടായിരിക്കും. അതുകൊണ്ട് കുട്ടികള്‍ ഇത്തരം വാക്കുകള്‍ കേള്‍ക്കാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം. ചീത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നു കുട്ടിയെ പറഞ്ഞു മനസ്സിലാക്കുകയും, മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്ല മാതൃക കാണിക്കുകയും ചെയ്യണം.