കുട്ടികളുടെ വളര്‍ച്ച ശരിയായ രീതിയിലാണോയെന്ന് അറിഞ്ഞിരിക്കുന്നത് അവരെക്കുറിച്ചുള്ള മാതാപിതാക്കളുടെ ആശങ്കകള്‍ കുറയ്ക്കുന്നതിന് നല്ലതാണ്.

സ്വാഭാവിക വളര്‍ച്ച

നവജാതശിശുവിന് ശരാശരി 50 സെ.മീ. നീളവും 3 കി.ഗ്രാം ഭാരവും ഉണ്ടായിരിക്കും. ആദ്യവര്‍ഷങ്ങളില്‍, പ്രത്യേകിച്ചും ആദ്യത്തെ ഒരുകൊല്ലം കുട്ടി വളരെ വേഗത്തിലാണ് വളരുക. ഒരു വയസ്സാവുമ്പോഴേക്കും കുട്ടിക്ക് സാധാരണഗതിയില്‍ 75 സെ.മീ. നീളവും 9 കി.ഗ്രാം തൂക്കവും ഉണ്ടാകും. രണ്ടാമത്തെ കൊല്ലം കുട്ടിക്ക് 12.5 സെ.മീ. പൊക്കവും 3 കി.ഗ്രാം തൂക്കവും കൂടുന്നു. മൂന്നാമത്തെയും നാലാമത്തെയും കൊല്ലം ഏകദേശം 6 സെ.മീ. വീതം പൊക്കം കൂടുന്നു.


Relatedപ്രീ സ്‌കൂളില്‍ വിടേണ്ട കാര്യമുണ്ടോ?
കുട്ടികള്‍ ഒന്നാം ക്ലാസ്സില്‍ ചേരുന്നതിനുമുമ്പ് നേടിയെടുക്കേണ്ട കഴിവുകള്‍ക്കാണ് ..
കുട്ടികള്‍ക്ക് പെട്ടെന്ന് പൊക്കംവെക്കുന്നത് ജീവിതാരംഭത്തിലെ ഈ നാലു വര്‍ഷത്തിലും പിന്നീട് കൗമാരത്തിലുമാണ്. 50 സെ.മീ. നീളവുമായി ജനിക്കുന്ന കുഞ്ഞിന് സാധാരണ 4 വയസ്സാവുമ്പോഴേക്കും ഒരു മീറ്റര്‍ പൊക്കംവെക്കുന്നു. ത്വരിതഗതിയിലുള്ള ഈ വളര്‍ച്ച പിന്നീടുള്ള വര്‍ഷങ്ങളില്‍ ഉണ്ടാവില്ല. ശരാശരി 35 സെ.മീ. ഉയരമേ പിന്നീട് കൗമാരപ്രായത്തിലെത്തുന്നതുവരെ ഓരോ കൊല്ലവും വര്‍ധിക്കുകയുള്ളൂ. ആണ്‍കുട്ടികള്‍ക്ക് ഏകദേശം 12 വയസ്സിലും പെണ്‍കുട്ടികള്‍ക്ക് ഏകദേശം 11 വയസ്സിലും കൗമാരലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കൗമാരപ്രായത്തില്‍ ആണ്‍കുട്ടികള്‍ക്ക് വര്‍ഷത്തില്‍ 911 സെ.മീ. വരെയും പെണ്‍കുട്ടികള്‍ക്ക് 79 സെ.മീ. വരെയും ഉയരം വര്‍ധിക്കുന്നു. പെണ്‍കുട്ടികള്‍ സാധാരണ 16 വയസ്സുവരെയും ആണ്‍കുട്ടികള്‍ 18 വയസ്സുവരെയുമാണ് വളരുന്നത്.

വളര്‍ച്ചയുടെ തോത് അളക്കാം

വളര്‍ച്ചനിരക്ക് ശരിയാണോ എന്നറിയാന്‍ ഗ്രോത്ത് ചാര്‍ട്ടുകള്‍ ഉപയോഗിക്കുന്നു. ഇത് ഡോക്ടര്‍മാരുടെ അടുത്തും ചില വെബ്‌സൈറ്റുകളിലും സൗജന്യമായി ലഭ്യമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഗ്രോത്ത് ചാര്‍ട്ടാണുള്ളത്. സാധാരണഗതിയില്‍ കാണേണ്ട വളര്‍ച്ച ഒരു ഗ്രാഫ് രൂപത്തില്‍ ഇവയില്‍ രേഖപ്പെടുത്തിയിരിക്കും. കുട്ടിയുടെ ഉയരവും തൂക്കവും വളര്‍ച്ചയുടെ വേഗവും പ്രായത്തിനനുസരിച്ചാണോ എന്ന് ഈ ചാര്‍ട്ടിലൂടെ എളുപ്പം മനസ്സിലാക്കാം.

മിക്കപ്പോഴും വളര്‍ച്ചക്കുറവുള്ള കുട്ടികള്‍ക്ക് 1415 വയസ്സാവുമ്പോഴാണ് രക്ഷിതാക്കള്‍ വൈദ്യസഹായം തേടുന്നത്. ഉയരംവെക്കുന്നത് പ്രധാനമായും അസ്ഥികളുടെ അഗ്രഭാഗത്തെ തരുണാസ്ഥിയുടെ വളര്‍ച്ചയിലൂടെയാണ്. വളര്‍ച്ചാകാലഘട്ടം, അതായത് കൗമാരപ്രായം കഴിയുമ്പോഴേക്കും ഈ തരുണാസ്ഥി ഇല്ലാതാകുന്നു. പിന്നെ പൊക്കക്കുറവ് ഹോര്‍മോണ്‍ ചികിത്സയിലൂടെ പരിഹരിക്കാനാവില്ല. അതിനാല്‍ വളര്‍ച്ചക്കുറവ് ചെറിയ പ്രായത്തില്‍തന്നെ തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ കൊടുക്കേണ്ടത് അത്യാവശ്യമാണ്.

സ്വാഭാവിക വളര്‍ച്ചയ്ക്ക് ആവശ്യമായത്

1. ഭക്ഷണം: പോഷകമൂല്യമുള്ള ഭക്ഷണം ശരിയായ അളവില്‍ കഴിച്ചാലേ കുട്ടികളില്‍ സ്വാഭാവിക വളര്‍ച്ചയുണ്ടാകൂ. വളരുന്ന കുട്ടികള്‍ക്ക് മുതിര്‍ന്ന വ്യക്തിക്ക് വേണ്ടതുപോലെയോ അതിലധികമോ ഭക്ഷണം ആവശ്യമാണ്. എല്ലുകള്‍ക്കും പേശികള്‍ക്കും കരുത്തുനല്‍കുന്ന കാത്സ്യം, ഇരുമ്പ് തുടങ്ങിയ ധാതുലവണങ്ങളും മാംസ്യവും ശരിയായ തോതില്‍ ഭക്ഷണത്തില്‍ അടങ്ങിയിരിക്കേണ്ടത് ആവശ്യമാണ്.

2. വ്യായാമം: അസ്ഥികള്‍ക്ക് ദൃഢതയുണ്ടാവാന്‍ വ്യായാമം അത്യാവശ്യമാണ്. പ്രത്യേകിച്ച് പെട്ടെന്ന് വളരുന്ന കൗമാരപ്രായത്തില്‍. കഴിയുന്നതും കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള കായികവിനോദങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കിമാറ്റുക എന്നതാണ് കുട്ടികളെ സംബന്ധിച്ചിടത്തോളം വ്യായാമം എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്.
Pages... 1 | 2 | 3 | 4 |