
കാരണം
ടൈഫോയ്ഡ് പകര്‍ത്തുന്ന ബാക്ടീരിയായ എസ് ടൈഫി വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. ഭക്ഷണ സാധനങ്ങളില്‍ വന്നരിക്കുന്ന ഈച്ചയിലൂടെയും അസുഖം വ്യാപിക്കും. തുടര്‍ന്ന് കുടലിലെത്തുന്ന ബാക്ടീരിയ രക്തത്തില്‍ പ്രവേശിക്കുകയും പിത്താശയം, കരള്‍, സ്പ്ലീന്‍ തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. അസുഖം മാറിയാലും ചിലരുടെ മലത്തിലൂടെ ഈ ബാക്ടീരിയ ഏറെനാള്‍ പുറത്തുവന്നുകൊണ്ടിരിക്കും.
പരിശോധന
രക്തത്തിലെ കൗണ്ട്(CBC) പരിശോധിക്കുമ്പോള്‍ വളുത്ത രക്താണുക്കളുടെ എണ്ണത്തില്‍ വര്‍ധന കാണിക്കുന്നതിലൂടെ രോഗത്തെ തിരിച്ചറിയാം. പനി വന്ന് ഒരാഴ്ചക്കുള്ളില്‍ നടത്തുന്ന ബ്ലഡ് കള്‍ച്ചര്‍ ടെസ്റ്റ്, മലം പരിശോധന തുടങ്ങിയവയിലൂടെ ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിയാം.
രോഗ പ്രതിരോധം
തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുയെന്നതാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മുന്‍കരുതല്‍. അതുപോലെത്തന്നെ ഭക്ഷണം പാചകം ചെയ്തുകഴിക്കുമ്പോഴും ശ്രദ്ധിക്കണം. വേണ്ടത്ര ശുചിത്വം പാലിക്കാത്ത സ്ഥലങ്ങളിലെ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നതും രോഗം ബാധിക്കാന്‍ കാരണമാകും.
സങ്കീര്‍ണത
കുടലില്‍ രക്തംവാര്‍ന്നു പോകല്‍, വൃക്ക തകരാര്‍, ആന്ത്രസ്തര വീക്കം തുടങ്ങിയവ അപകടകരമായ അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ രണ്ടു മുതല്‍ നാലാഴ്ചകള്ക്കുള്ളില് രോഗം മൂര്‍ച്ഛിക്കും. വിദഗ്ധചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗിയുടെ നില ഗുരുതരമായേക്കാം. രോഗം മുഴുവനും വിട്ടുമാറിയില്ലെങ്കില്‍ വീണ്ടും വരാനുള്ള സാധ്യതയുമുണ്ട്. വിട്ടുമാറാത്ത കടുത്ത പനിവന്നാല്‍ വിദ്ഗ്ധ ഡോക്ടറുടെ ഉപദേശം തേടുകയാണ് നല്ലത്.