ഇടയ്ക്കിടെ കൈകഴുകുക. കൈകഴുകിയശേഷം മാത്രം ഭക്ഷണം കഴിക്കുക. കുട്ടികള്‍ക്ക് കൈകഴുകുന്നതിന്റെ പ്രാധാന്യം പറഞ്ഞുകൊടുക്കുക. ശീലിപ്പിക്കുക.
രോഗി ഉപയോഗിച്ച ടവല്‍, പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കരുത്.
രോഗിയുമായുള്ള അടുത്ത സാമീപ്യം ഒഴിവാക്കുക.ടോണ്‍സിലൈറ്റിസ് ബാധിച്ചവരില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തുക.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവല്‍ കൊണ്ട് മുഖം മറയ്ക്കുക.
രാത്രി ഉറങ്ങുന്നതിനു മുമ്പ് ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍കൊള്ളുക.
ഡോ.കെ.പി.സുനില്‍കുമാര്‍
അസോ. പ്രൊഫസര്‍, ഇ.എന്‍.ടി. വിഭാഗം
മെഡിക്കല്‍ കോളേജ്, കോഴിക്കോട്
തയ്യാറാക്കിയത്: സി. രണ്‍ജിത്ത്
അവലംബം:
മാതൃഭൂമി ആരോഗ്യമാസിക