വീട്ടില്‍ ചെയ്യേണ്ടത്
രോഗിയെ വിശ്രമിക്കാന്‍ അനുവദിക്കുക.
തണുത്ത വെള്ളവും ഭക്ഷണങ്ങളും കഴിക്കരുത്.
ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിന് സാധ്യതയുണ്ട്. അതിനാല്‍ പോഷകാഹാരത്തോടൊപ്പം ധാരാളം വെള്ളവും ദ്രവരൂപത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങളും നല്‍കണം.
രാത്രിയിലും പല്ലു തേക്കണം.
ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍കൊള്ളുക. ഇതുവഴി വായിലെ അണുക്കളെ ഗണ്യമായി കുറയ്ക്കാന്‍ കഴിയും.
രോഗം മാറിയശേഷം പഴയ ടൂത്ത് ബ്രഷ് ഒഴിവാക്കുക.
പുകവലിക്കരുത്.
ടോണ്‍സിലൈറ്റിസ് ബാധിച്ചവര്‍ അധികം സംസാരിക്കരുത്.
Tags- Tonsillitis