വൈറസ് ബാധമൂലമുള്ള രോഗത്തിന് പ്രത്യേക ചികിത്സയൊന്നും ആവശ്യമില്ല. അസുഖം കുറച്ചു ദിവസംകൊണ്ട് മാറും. രോഗി വിശ്രമിച്ചാല്‍ മതി. പനി ശക്തമായുണ്ടെങ്കില്‍ അത് നിയന്ത്രിക്കാന്‍ മരുന്ന് നല്‍കാം.
ബാക്ടീരിയല്‍ അണുബാധയാണെങ്കില്‍ വേദനയ്ക്കും പനിക്കുമുള്ള മരുന്ന് നല്‍കാറുണ്ട്. ഒപ്പം ആന്റിബയോട്ടിക്കുകളും. രോഗം മാറാനും സങ്കീര്‍ണതകള്‍ ഒഴിവാക്കാനും ഇത് ആവശ്യമാണ്. ഡോക്ടര്‍ നിര്‍ദേശിക്കുന്ന കാലയളവ് വരെ ആന്റിബയോട്ടിക്കുകള്‍ കഴിച്ചിരിക്കണം. ലക്ഷണങ്ങള്‍ ശമിക്കുമ്പോള്‍ ആന്റിബയോട്ടിക് മരുന്നുകള്‍ നിര്‍ത്തുന്നത് ദോഷംചെയ്യുമെന്ന് പ്രത്യേകം മനസ്സിലാക്കണം.