ടോണ്‍സിലൈറ്റിസ് വളരെ ഗൗരവമുള്ള ഒരു രോഗമല്ല. എങ്കിലും ബാക്ടീരിയല്‍ അണുബാധ ഭാവിയില്‍ പല സങ്കീര്‍ണതകളും ഉണ്ടാക്കാം. അതിനാല്‍ അസുഖം കഠിനമാവുന്നുണ്ടെങ്കില്‍ ചികിത്സ വൈകിക്കരുത്. ഇതിനായി ചില ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം.
48 മണിക്കൂര്‍ കഴിഞ്ഞിട്ടും മാറാത്ത തൊണ്ടവേദന
103 ഡിഗ്രിയില്‍ കൂടുതലുള്ള പനി
ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്
കഴുത്ത് ഉളുക്കിയതുപോലുള്ള അവസ്ഥ
തൊണ്ടവേദനക്കൊപ്പം വയറുവേദന, ഛര്‍ദി എന്നിവ ഉണ്ടെങ്കില്‍
ഉമിനീര്‍ ഒലിച്ചിറങ്ങുന്നുണ്ടെങ്കില്‍
ദേഹപരിശോധനയിലൂടേയും രോഗലക്ഷണങ്ങളിലൂടേയുംതന്നെ രോഗം പലപ്പോഴും തിരിച്ചറിയാനാവും. ആവശ്യമെങ്കില്‍ രക്തപരിശോധനയും സ്‌ട്രെപ്‌റ്റോ കോക്കസ് ബാക്ടീരിയയുടെ സാന്നിധ്യം അറിയാനുള്ള പരിശോധനകളും നടത്താറുണ്ട്.