ടോണ്‍സിലൈറ്റിസ് പകരുന്ന രോഗമാണ്. രോഗിയുമായുള്ള അടുത്ത സാമീപ്യത്തിലൂടെ മറ്റൊരാള്‍ക്ക് പകര്‍ന്നുകിട്ടുന്നു. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമെല്ലാം രോഗാണുക്കള്‍ അന്തരീക്ഷത്തില്‍ എത്തുന്നു. ശ്വസിക്കുന്ന വായുവിലൂടെയും കൈകള്‍ വഴി അന്നപഥത്തിലൂടെയും അണുക്കള്‍ അടുത്തയാളുടെ ശരീരത്തില്‍ പ്രവേശിക്കുന്നു. കുട്ടികള്‍ അടുത്തിടപഴകുന്നതിനാല്‍ സ്‌കൂള്‍ അന്തരീക്ഷത്തില്‍ രോഗം പകരാന്‍ എളുപ്പമാണ്.