തൊണ്ടവേദന
പനി
ഭക്ഷണമിറക്കാന്‍ ബുദ്ധിമുട്ട്
ടോണ്സിലുകളില് നീര്
ടോണ്സിലുകളില് ചുവന്ന നിറം
ടോണ്സിലുകളില് പഴുപ്പ്, വെളുത്ത പാട
ടോണ്‍സിലിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ പ്രത്യേകിച്ചും കഴുത്തിലെ കഴലകളില്‍ വീക്കവും വേദനയും
ചെവിവേദന
ക്ഷീണം
വൈറസുകളും ബാക്ടീരിയകളും ടോണ്‍സിലൈറ്റിസ് ഉണ്ടാക്കാറുണ്ട്. സാധാരണ ജലദോഷം ഉണ്ടാക്കുന്ന വൈറസുകള്‍ തന്നെയാണ് പലപ്പോഴും ടോണ്‍സില്‍ അണുബാധയുടേയും കാരണം. ബാക്ടീരിയല്‍ അണുബാധ മൂലമുള്ള അസുഖത്തിന് കാഠിന്യം അല്പം കൂടും. ഇത് പലപ്പോഴും ഗ്രൂപ്പ് എ ബീറ്റ ഹീമോലിറ്റിക് സ്ട്രെപ്റ്റോകോക്കസ് എന്ന ബാക്ടീരിയായിരിക്കും.
ഈ അണുക്കളുടെ ആക്രമണം മൂലം ഉണ്ടാകുന്ന ടോണ്‍സിലൈറ്റിസിനെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. രോഗിക്ക് പെട്ടെന്നുതന്നെ തൊണ്ടവേദനയും നീര്‍വീക്കവും പ്രത്യക്ഷപ്പെടും. ശക്തമായ പനിയും ഉണ്ടാകും. കഴുത്തിലെ ലസികാ ഗ്രന്ഥികള്‍ക്ക് വീക്കമുണ്ടാവും. എന്നാല്‍ ജലദോഷമുള്ളതുപോലെ മൂക്കടപ്പ് അനുഭവപ്പെടില്ല.