
മനുഷ്യരില്‍ ഫ്ലവിന്റെ ലക്ഷണങ്ങളാണ് തുടക്കത്തില്‍ കാണുക. ശക്തമായ പനി, ചുമ, കഫക്കെട്ട്, തൊണ്ടവീക്കം, ശരീരവേദന, തലവേദന, കുളിര്, ക്ഷീണം എന്നിവയൊക്കെ ഉണ്ടാകാം. ചില രോഗികളില്‍ ശര്‍ദിയും വയറിളക്കവും പ്രത്യക്ഷപ്പെടാം. രോഗം മൂര്‍ച്ഛിക്കുന്നതോടെ ശ്വാസതടസ്സമുണ്ടാവുകയും അത് ന്യുമോണിയയായി മാറി ചിലപ്പോള്‍ രോഗി മരിക്കാം.
-ജെ.എ