
മഴക്കാലമായാല്‍ പിന്നെ ജലദോഷവും തൊണ്ടവേദനയും സഹചാരികളാകും. ചില ബാക്ടീരിയകളാണ് തൊണ്ടവേദനയ്ക്ക് കാരണം. സാധാരണയായി ആന്റിബയോട്ടിക്കുകളാണ് പരിഹാരമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുക. എന്നാല്‍ വൈറസുകള്‍ മൂലമുണ്ടാകുന്ന തൊണ്ടവേദനയ്ക്ക് വീട്ടില്‍ തന്നെ ചികിത്സയുണ്ട്.
1. ഇളം ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള് കൊള്ളുന്ന പഴയരീതി തന്നെയാണ് ഏറ്റവും ഫലപ്രദം.
2. ചായയില്‍ തേനും നാരങ്ങാനീരുമൊഴിച്ച് കുടിക്കുന്നതും തൊണ്ടയുടെ കരകരപ്പ് മാറ്റുന്നതിന് സഹായിക്കും.
3. തണുത്തുറഞ്ഞ സാധനങ്ങള്‍ കഴിക്കാതിരിക്കുക. ഉദാഹരണത്തിന് ഡെസേര്‍ട്ടുകള്‍, ഐസ്ക്രീം മുതലായവ.
4. ധാരാളം വെള്ളം കുടിക്കുക, ജ്യൂസുകളും. ജലാംശത്തിന്റെ അളവ് കൂടുന്നത് മ്യൂക്കസ് സ്രവങ്ങളുടെ കട്ടികുറച്ച് ആശ്വാസം നല്‍കും.
5. ആവി കൊള്ളുന്നത് വളരെയേറെ ഫലം ചെയ്യും. വായും തൊണ്ടയും ഈറനാക്കുന്നത് അസ്വസ്ഥതയും തൊണ്ടയിലെ ചൊറിച്ചിലിനും ആശ്വാസം നല്‍കും. മൂക്കിലൂടെ തന്നെ ശ്വാസമെടുക്കാനും ശ്രദ്ധിക്കേണ്ടതാണ്. കാരണം, അതിലൂടെയാണ് മൂക്കിനും തൊണ്ടയ്ക്കുമുള്ള തണുപ്പ് നല്‍കുന്നത്.
ഒഴിവാക്കേണ്ടവ
പുകവലിയാണ് ആദ്യ ശത്രു. തൊണ്ടയിലെ നേരിയ കോശചചര്മ്മത്തിനെ അസ്വസ്ഥതപ്പെടുത്തുന്നവയാണ് ഇതിന്റെ പുക.
തൊണ്ട വേദന ഇടവിട്ടിടവിട്ട് ശല്യം ചെയ്യുന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ടൂത്ത് ബ്രഷ് മാറ്റുകയെന്നതാണ്. ബ്രഷില്‍ ബാക്ടീരിയ ശേഖരിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടാണിത്. മോണകളില്‍ മുറിവുകളുണ്ടെങ്കില്‍ അവയില്‍ ബാക്ടീരിയ ആക്രമിച്ച് തൊണ്ടവേദനയ്ക്കും മറ്റ് അസുഖങ്ങള്‍ക്കും കാരണമാകാം.
വലുപ്പചെറുപ്പമില്ലാതെ ഏതൊരാള്‍ക്കും വരുന്ന് തൊണ്ടവേദനയെ ചെറുക്കാന്‍ ചില മുന്‍കരുതലുകളും കരുതാം. ഭക്ഷണത്തില്‍ വൈറ്റമിന്‍ സിയും ഇ യും ധാരാളം ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്ന വെളുത്തുള്ളി, ഇഞ്ചി, കൂണ്‍വര്‍ഗങ്ങള്‍ എന്നിവയുടെ അളവ് ഭക്ഷണത്തില്‍ കൂടുതല്‍ ചേര്‍ക്കണം. പരമ്പരാഗതമായി തേനാണ് രോഗപ്രതിരോധത്തിനും ആന്റിബാക്ടീരിയല്‍ മരുന്നായും നിര്‍ദ്ദേശിക്കുന്നത്. ചൂടുവെള്ളത്തിലോ, ഹെര്‍ബല്‍ ടീയിലോ തേനൊഴിച്ച് കുടിക്കുന്നത് മഴക്കാലത്ത് ഏറെ ഗുണകരമാണ്.