1950കളിലേ ഉപയോഗിച്ചുതുടങ്ങിയ വാക്‌സിനാണ് ലോകത്തെമ്പാടും കുട്ടികള്‍ക്ക് ഇതിനായി ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ 1985 മുതല്‍ ഇത് കുട്ടികള്‍ക്കുള്ള 'സാര്‍വത്രിക പ്രതിരോധ ചികിത്സ' പദ്ധതിയില്‍പ്പെടുത്തി സര്‍ക്കാര്‍ ആശുപത്രികളില്‍ തികച്ചും സൗജന്യമായി നല്‍കിവരുന്നുണ്ട്. ടെറ്റനസ്, വില്ലന്‍ചുമ എന്നീ രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകളും ചേര്‍ത്ത് മൂന്നു രോഗങ്ങള്‍ക്ക് ഒന്നിച്ച് നല്‍കുന്ന ഈ കുത്തിവെപ്പിനെ 'ട്രിപ്പിള്‍ വാക്‌സിന്‍' (triple vaccine) എന്നറിയപ്പെടുന്നു-ഡി.പി.ടി വാക്‌സിന്‍.
പട്ടിക 2
'ട്രിപ്പിള്‍ വാക്‌സിന്റെ ഡോസുകള്‍
തവണ പ്രായം രീതി
1 6 ആഴ്ച തുടയില്‍ കുത്തിവെപ്പ്
2 10 ആഴ്ച ,,
3 14 ആഴ്ച ,,
1-ാം ബൂസ്റ്റര്‍ ഒന്നര വയസ്സ് ,,
2-ാം ബൂസ്റ്റര്‍ 45 വയസ്സ് ,,
ഇങ്ങനെ 5 ഡോസുകള്‍ എടുക്കുന്ന കുട്ടികള്‍ക്ക് ഡിഫ്തീരിയയില്‍നിന്ന് പൂര്‍ണമായും സംരക്ഷണം കിട്ടിയിരിക്കും. സമൂഹത്തില്‍ 90 ശതമാനത്തിലധികം പേര്‍ക്ക് ഇങ്ങനെ രോഗപ്രതിരോധം ലഭിച്ച ഇടങ്ങളില്‍ 'ഡിഫ്തീരിയ പകര്‍ച്ചവ്യാധി' പൊട്ടിപ്പുറപ്പെടാന്‍ സാധ്യത കുറവാണ്.
ജലദോഷം, ചെറിയ ചുമ, പനി തുടങ്ങിയവ കുത്തിവെപ്പ് മാറ്റിവെക്കാന്‍ കാരണങ്ങളല്ല.
പാര്‍ശ്വഫലങ്ങള്‍: 26 ശതമാനം കുട്ടികളില്‍ കുത്തിവെപ്പിനെത്തുടര്‍ന്ന് പനി. 510 ശതമാനം വരെ കുട്ടികളില്‍ കുത്തിവെച്ച സ്ഥലത്ത് നീരും വേദനയും അനുഭവപ്പെടാം. ഇതൊക്കെ 48 മണിക്കൂറുകള്‍ക്കകം ഭേദമാകുന്നതാണ്.