രോഗലക്ഷണങ്ങള്‍ ഡിഫ്തീരിയയാണെന്ന് സംശിയക്കുമ്പോള്‍തന്നെ വൈകിക്കാതെ ചികിത്സ തുടങ്ങണം. പ്രധാനമായത് ഡിഫ്തീരിയവിഷത്തിനെതിരായ ആന്റിസെറം കുത്തിവെപ്പാണ് (1891ല്‍ ജര്‍മന്‍ ഡോക്ടര്‍ എമില്‍ വോണ്‍ ബെഹ്‌റിങ് കണ്ടുപിടിച്ചത്). കേരളത്തില്‍ ഈ മരുന്ന ലഭ്യമല്ലാത്തതിനാല്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് ലഭ്യമാക്കുകയാണ് ചെയ്യുന്നത്.
ബാക്ടീരിയയെ നശിപ്പിക്കാനുള്ള ആന്റിബയോട്ടിക്കുകള്‍ -(പെന്‍സിലിന്‍, എരിത്രോമൈസിന്‍ തുടങ്ങിയവ). രോഗിയെ രണ്ടാഴ്ചത്തേക്ക് മറ്റുള്ളവരില്‍നിന്ന് മാറ്റി പൂര്‍ണവിശ്രമം നല്‍കണം. ദ്രവരൂപത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കുകയും വേണം. രോഗിയുമായി സമ്പര്‍ക്കം ഉണ്ടായിരുന്നവര്‍ (contact persons) പ്രത്യേകിച്ചും നഴ്‌സറികളിലും ക്ലാസ്സിലും ഉള്ള കുട്ടികളെ ഒരാഴ്ചയെങ്കിലും രോഗനിരീക്ഷണത്തിന് വിധേയമാക്കുകയും (ക്വാറൈന്റന്‍), ആന്റിബയോട്ടിക്കുകളും വാക്‌സിനുകളും നല്‍കുകയും വേണം. രോഗവാഹകര്‍ക്കും (carriers) ഇതോടൊപ്പം ചികിത്സ നല്‍കേണ്ടതുണ്ട്.