Home>Diseases>Depression
FONT SIZE:AA

ചികിത്സ

വിഷാദരോഗത്തിന് ഫലപ്രദവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ചികിത്സ ഇന്ന് ലഭ്യമാണ്. പാര്‍ശ്വഫലങ്ങളൊന്നും തന്നെയില്ലാത്ത ചില മരുന്നുകള്‍ വിറ്റാമിന്‍ ഗുളികകളെപ്പോലെ കഴിക്കാവുന്നതും ഫലപ്രദമായി തലച്ചോറിലെ സെറോടോണിന്റെ അളവ് സാധാരണ നിലയിലാക്കുകയും രോഗശമനത്തിന് കാരണമാകുകയും ചെയ്യും.

മരുന്ന് കഴിച്ചുതുടങ്ങിയാല്‍ അതിന് അടിമപ്പെടും എന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കുണ്ട്. ഉറക്കഗുളികകളില്‍ നിന്നും വ്യത്യസ്തമായി വിഷാദരോഗത്തിനുള്ള മരുന്നുകള്‍ ഒരിക്കലും അഡിക്ഷന്‍ ഉണ്ടാക്കില്ല. ചില രോഗികളില്‍ മരുന്നിനോടൊപ്പം കൗണ്‍സിലിങ് ചികിത്സയും പൂര്‍ണമായ രോഗശമനത്തിന് ആവശ്യമായി വരാറുണ്ട്. രോഗകാരണമാകുന്ന ചിന്താ രീതികളെയും പെരുമാറ്റങ്ങളെയും തന്നത്താന്‍ മനസ്സിലാക്കുവാന്‍ സഹായിക്കുക എന്നതാണ് ഇത്തരം ചികിത്സയിലൂടെ സാധ്യമാക്കുന്നത്.

ഡോ. രമേഷ് .കെ


Tags- Emotional disorder, Depression
Loading