ശാരീരിക രോഗങ്ങളെപ്പോലെ തന്നെ മാനസിക രോഗങ്ങളുടെയും അടിസ്ഥാനം നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ തന്നെയാണ്. നമ്മുടെ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങളായ ഘശായശര ്യെേെലാ, ഒ്യുീവേമഹമാൗ,െ ആമമെഹ ഴമിഴഹശമ എന്നീ കേന്ദ്രസ്ഥാനങ്ങളില്‍ സെറോടോണിന്‍, നോറഡ്രിനാലിന്‍ എന്നീ രാസവസ്തുക്കളുടെ അളവ് കുറയുമ്പോഴാണ് വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ആധുനിക രീതിയിലുള്ള സ്‌കാനിങ്ങിലൂടെ (ജഋഠ, ടജഋഇഠ) ഇത് നമുക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിയും.
ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് കുറയുമ്പോള്‍ ദാഹവും വിശപ്പും ക്ഷീണവും അനുഭവപ്പെടുന്ന പ്രമേഹരോഗം ഉണ്ടാകുന്നതിന് സമാനമാണ് സെറോടോണിന്റെ അളവുകുറയുമ്പോഴുണ്ടാകുന്ന വിഷാദരോഗം. എന്നാല്‍ വിഷാദരോഗത്തിന്റെ പ്രധാനലക്ഷണങ്ങള്‍ സങ്കടവും നിരാശയുമായതുകൊണ്ടുതന്നെ അതിനെ മറ്റു രോഗങ്ങളെപ്പോലെ ചികിത്സിച്ചു മാറ്റേണ്ടുന്ന ഒരു രോഗമാണെന്ന് നമ്മള്‍ അംഗീകരിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. വിഷാദരോഗം പലപ്പോഴും ജീവിതപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് കാണപ്പെടാറുള്ളത്.
ജനിതകപരമായും മറ്റു കാരണങ്ങളാലും വിഷാദരോഗം വരാന്‍ സാധ്യതയുള്ള വ്യക്തികള്‍ ജീവിത പ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വിഷാദരോഗത്തിന്റെ ലക്ഷണം കണ്ടുതുടങ്ങുന്നു. ഈയൊരു ഘട്ടത്തില്‍ പ്രശ്‌നങ്ങളുടെ ഒരു പ്രതിഫലനം മാത്രമാണ് വിഷാദരോഗാവസ്ഥയെന്ന് തെറ്റായ ധാരണ പലപ്പോഴും രോഗം മൂര്‍ച്ഛിക്കുവാന്‍ കാരണമാകുന്നു. ബഹുഭൂരിപക്ഷം രോഗികളിലും ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ലാത്തപ്പോഴാണ് വിഷാദരോഗം പ്രത്യക്ഷപ്പെടുന്നത്.