കുളിക്കുന്നതിനു മുമ്പ് ഇളംചൂടുള്ള വെളിച്ചെണ്ണ തലയോട്ടിയില്‍ തേയ്ക്കുന്നത് പൊടി, പൊറ്റന്‍ എന്നിവ ഇളകിപ്പോകാന്‍ സഹായിക്കും.
പിറ്റിറോസ്‌പോറം എന്ന ഫംഗസിന് ഫലപ്രദമായ കീറ്റോകൊനസോള്‍ (ketocona-zole), സിങ്ക് പൈറത്തിയോണ്‍ (zinc pyri-thione) എന്നിവ അടങ്ങിയ ഷാംപൂകള്‍ ആഴ്ചയില്‍ ഒന്നുരണ്ടു പ്രാവശ്യം ഉപയോഗിക്കാം.
അസുഖം കുറഞ്ഞ ഉടനെ അത് രണ്ടാഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ ആയി കുറയ്ക്കണം. ഷാംപൂ അധികമായാല്‍ തലമുടിയുടെ കനം കുറഞ്ഞ് മുടി കൊഴിയാന്‍ കാരണമാകാം.
സെലീനിയം സള്‍ഫൈഡ്, കോള്‍ടാര്‍, സാലിസിലിക് ആസിഡ്, ടെര്‍ബിനഫിന്‍ എന്നിവയടങ്ങിയ മരുന്നുകളും താരന് ഫലപ്രദമാണ്. താരന്‍ അധികമായാലുണ്ടാകുന്ന സെബോറിക് ഡെര്‍മറ്റൈറ്റിസ് എന്ന ചര്‍മരോഗത്തിന് ആന്റിബയോട്ടിക് ഗുളികകള്‍, സ്റ്റിറോയ്ഡ് ക്രീമുകള്‍, ആന്റിഫാഗല്‍ ഗുളികകള്‍ (fluconazole, ketoconazole) എന്നിവയെല്ലാം വേണ്ടിവരാം.
ഡോ. നജീബ റിയാസ്