Home>Diseases>Dandruff
FONT SIZE:AA

താരന്റെ ലക്ഷണങ്ങള്‍

തല ചൊറിച്ചില്‍, തലയില്‍ വെളുത്ത പൊടികള്‍, മുഖത്തേക്കും തോളിലേക്കുമെല്ലാം ഈ പൊടികള്‍ ഇളകി വീഴുക എന്നിവയെല്ലാമാണ് താരന്റെ ആദ്യലക്ഷണങ്ങള്‍.

നിരന്തരമായ ചൊറിച്ചില്‍ മൂലം തടിപ്പുകള്‍, ഉണലുകള്‍, നീരൊലിപ്പ് എന്നിവയുമുണ്ടാകാം. ഇതിനെ സെബോറിക് ഡെര്‍മറ്റൈറ്റിസ് (seborrhoeic dermatitis) എന്നു പറയും. ചൊറിയുമ്പോള്‍ ശിരോചര്‍മത്തിലുണ്ടാവുന്ന മുറിവുകളിലൂടെ അണുബാധയുണ്ടായി പഴുപ്പ് വരാനും സാധ്യതയുണ്ട്.

കൂടുതലായാല്‍ താരന്‍ തലയില്‍ മാത്രമല്ല മുഖം, കക്ഷം, നെഞ്ച്, പുറം, തുടയിടുക്കുകള്‍ എന്നിവിടങ്ങളിലെല്ലാം ബാധിച്ചു ചൊറിച്ചില്‍, ഉണലുകള്‍, പഴുപ്പ്, നീരൊലിപ്പ് എന്നിവ ഉണ്ടാക്കുന്നു. താരന്‍ കൂടുതലാകുമ്പോള്‍ മുടികൊഴിച്ചിലും അനുഭവപ്പെടാം.

Tags- dandruff
Loading