Home>Diseases>Dandruff
FONT SIZE:AA

താരന്‍ എന്തുകൊണ്ട്‌

ഒട്ടുമിക്ക ആളുകളിലും ശിരോചര്‍മത്തില്‍ (scalp)കാണപ്പെടുന്ന ഒരു സര്‍വസാധാരണ പ്രശ്‌നമാണ് താരന്‍. മിക്കവരിലും തലയില്‍ വെളുത്ത പൊടി പോലെ ഇത് കാണപ്പെടുന്നു. പിറ്റിറിയാസിസ് കാപ്പിറ്റിസ് (pityriasis capitis) എന്ന ശാസ്ത്രീയ നാമത്തില്‍ വിളിക്കപ്പെടുന്നതാണ് താരന്‍, അഥവാ ഡാന്‍ഡ്രഫ്. യുവതീ യുവാക്കളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. 18 മുതല്‍ 40 വരെ പ്രായമുള്ളവരിലാണ് സാധാരണ താരനുണ്ടാവുക. എന്നാല്‍ കുട്ടികളിലും വളരെ അപൂര്‍വമായി നവജാത ശിശുക്കളിലും വളരെ പ്രായമേറിയവരിലും താരന്റെ ശല്യം അനുഭവപ്പെടാറുണ്ട്.

കാരണം എന്ത്

താരന് പല കാരണങ്ങളുണ്ട്. ഏറ്റവും പ്രധാന കാരണം മലസ്സീസിയ ഫര്‍ഫര്‍ (mala-ssezia furfur) അഥവാ പിറ്റിറോസ്‌പോറം ഒവേല്‍ (pityrosporum ovale) എന്ന ഒരുതരം പൂപ്പലുകള്‍ (fungus) ആണ്. ഇവ സാധാരണയായി ശിരോചര്‍മത്തില്‍ വസിക്കുന്ന ഒരു നിരുപദ്രവിയാണ്. പക്ഷേ, ചില സമയങ്ങളില്‍ ഇവ കൂടുതലായി വളര്‍ന്നു പെരുകി താരനുണ്ടാക്കുന്നു.


താരന്‍ രണ്ടുതരമുണ്ട്. (1) ശിരോചര്‍മത്തിലെ എണ്ണമയം കൂടുന്നതു കൊണ്ടുണ്ടാകുന്ന എണ്ണമയമുള്ള താരന്‍ (greasy dand-ruff). ശിരോചര്‍മത്തിലെ എണ്ണഗ്രന്ഥികള്‍ കൂടുതലായി എണ്ണ ഉല്പാദിപ്പിക്കുന്നു. അത് പിറ്റിറോസ്‌പോറം എന്ന പൂപ്പലുകള്‍ വളരാന്‍ സഹായിക്കുന്നു. (2) സോപ്പുകള്‍, ഷാംപൂകള്‍ എന്നിവയുടെ അമിതോപയോഗം മൂലം ശിരോചര്‍മം വരണ്ട് താരനുണ്ടാകാം. ഇതാണ് വരണ്ട താരന്‍ (dry dandruff).

ശരീരത്തിലെ മറ്റു ചില അസുഖങ്ങള്‍ കൊണ്ടും താരനുണ്ടാകം. പാര്‍ക്കിന്‍സണിസം (parkinsonism) എന്ന രോഗമുള്ളവരില്‍ താരന്‍ കൂടുതലായി കാണുന്നു. ഈ അസുഖം മൂലം തലയില്‍ എണ്ണമയം കൂടുന്നതാണ് ഇതിനു കാരണം.

മദ്യപാനികള്‍, തടി കൂടിയവര്‍, ഹൃദ്രോഗികള്‍, പ്രമേഹരോഗികള്‍, അപസ്മാര രോഗികള്‍ എന്നിവരിലും താരന്‍ കൂടുതലായി കാണപ്പെടുന്നു.
എയ്ഡ്‌സ് രോഗികളില്‍ താരന്‍ ഒരു പ്രധാന രോഗലക്ഷണമായിത്തന്നെ അറിയപ്പെടുന്നു. അവരില്‍ 'പിറ്റിറോസ്‌പോറം' ഫംഗസുകള്‍ വളരെയധികമായി വളര്‍ന്നുവരുന്നതാണ് ഇതിനു കാരണം.

ചില വിറ്റാമിനുകളുടെ കുറവ് - പ്രത്യേകിച്ച് ബി കോംപ്ലക്‌സ് വിറ്റാമിനുകളായ ബയോട്ടിന്‍ (biotin), പാന്‍റ്റോതനിക് ആസിഡ് (pantothenic acid), റിബോഫ്ലേവിന്‍ (ribo-flavin) എന്നിവയുടെ കുറവ് താരനു കാരണമായെന്നു വരാം.

ചില മരുന്നുകളുടെ പാര്‍ശ്വഫലമായും താരനുണ്ടാകാം. രക്തസമ്മര്‍ദ്ദത്തിനുപയോഗിക്കുന്ന മീതൈല്‍ ഡോപ്പ (methyl dopa), മാനസിക രോഗത്തിനുപയോഗിക്കുന്ന ക്ലോര്‍പ്രോമസിന്‍ (chlorpromazine), വയറിന്റെ അസുഖങ്ങള്‍ക്ക് (hyper acidity) ഉപയോഗിക്കുന്ന സിമെറ്റിഡിന്‍ (cimetidine) എന്നിവ ചില ഉദാഹരണങ്ങളാണ്.
Tags- Dandruff
Loading