
ലക്ഷണങ്ങള്‍
· സന്ധികളില്‍ വേദന
· സന്ധികളില്‍ നീര്‍വീക്കം
· സന്ധികള്‍ ഉറച്ച് ചലിപ്പിക്കാനാവാത്ത അവസ്ഥ, പ്രത്യേകിച്ച് പ്രഭാതത്തില്‍
· സന്ധികള്‍ക്ക് ചുറ്റും ചൂട്
· സന്ധികള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മത്തിന് ചുവപ്പുനിറം
· സന്ധികളുടെ ചലനശേഷി കുറയുക
ചികില്‍സ
രോഗത്തിന്റെ കാരണം, കാഠിന്യം, രോഗം ബാധിച്ച സന്ധിയേത്, രോഗം ദൈനംദിന പ്രവര്‍ത്തനങ്ങളെ എങ്ങിനെ ബാധിക്കുന്നു തുടങ്ങിയകാര്യങ്ങള്‍ പരിഗണിച്ചാണ് ആര്‍ത്രൈറ്റിസിന്റെ ചികില്‍സ നിശ്ചയിക്കുന്നത്. ഇതുകൂടാതെ ചികില്‍സാ പദ്ധതി തയ്യാറാക്കുമ്പോള്‍ ഡോക്ടര്‍ രോഗിയുടെ പ്രായവും ജോലിയും കൂടി പരിഗണിക്കണം. സാധ്യമാവുമെങ്കില്‍ ആര്‍ത്രൈറ്റിസിന്റെ അടിസ്ഥാന കാരണം പരിഹരിക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. എന്നാല്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്(ആമവാതം) എന്നിവയുടെ കാര്യത്തില്‍ രോഗകാരണം പൂര്‍ണ്ണമായി പരിഹരിക്കാനാവില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ വേദനയും അസൗകര്യവും കുറയ്ക്കാനും ചലനശേഷി കൂടുതല്‍ നഷ്ടപ്പെടുന്നത് പ്രതിരോധിക്കുവാനുമാണ് കഴിയുക. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് മുതല്‍ മറ്റു ദീര്‍ഘകാല ആര്‍ത്രൈറ്റിസുകള്‍ വരെയുള്ളവയുടെ ലക്ഷണങ്ങള്‍ മരുന്നുകള്‍ കൂടാതെ തന്നെ മെച്ചപ്പെടുത്തുവാന്‍ കഴിയും. മരുന്നുകളേക്കാളുപരി ജീവിതശൈലിയില്‍ മാറ്റം വരുത്തി ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അടക്കം സന്ധികളിലുണ്ടാവുന്ന വീക്കങ്ങളെ പ്രതിരോധിക്കുന്നതാണ് കൂടുതല്‍ നല്ലത്. മരുന്നുകള്‍ ആവശ്യം വരുകയാണെങ്കില്‍ ജീവിതശൈലീ മാറ്റത്തോടൊപ്പം മരുന്നുകളും കഴിക്കാം.സന്ധികളിലെ മുറുക്കവും വേദനയും തളര്ച്ചയുമൊക്കെക്കുറിച്ച് അവ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും അസ്ഥികളുടെയും പേശികളുടെയും ബലം വര്‍ദ്ധിപ്പിക്കുന്നതിനും വ്യായാമം അത്യാവശ്യമാണ്.ഓരോരുത്തരുടെയും പ്രത്യേകതകള്‍ക്കനുസൃതമായി വ്യത്യസ്തമായിരുക്കും ഈ വ്യായാമ പദ്ധതി. ഫിസിയോ തെറാപ്പിസ്റ്റുമായി ചര്‍ച്ച ചെയ്തുവേണം വ്യായാമ പദ്ധതി തയ്യാറാക്കാന്‍. അതില്‍ താഴെ പറഞ്ഞിരിക്കുന്നവ ഉല്പ്പെട്ടിരിക്കണം:
· വഴക്കത്തിനായുള്ള ചലന വ്യയാമങ്ങള്‍
· പേശീബല വ്യായാമങ്ങള്‍
· എയറോബിക് വ്യായാമങ്ങള്‍(ക്ഷമതാ വ്യയാമങ്ങള്‍)
ചൂടും തണുപ്പും ഏല്‍പ്പിച്ചുകൊണ്ടുള്ള ചികില്‍സകളും സന്ധികള്‍ക്ക് താങ്ങ് കൊടുക്കാനും നേരെയാക്കാനുമുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചുകൊണ്ടുള്ള ചികില്‍സകളും ഫിസിയോ തെറാപ്പിസ്റ്റിന് ആവശ്യാനുസരണം ഉപയോഗിക്കാം.പ്രത്യേകിച്ച് റൂമറ്റോയിഡ് ചികില്‍സയില്‍ അത് ആവശ്യമായി വരും. വാട്ടര്‍ തെറാപ്പി, ഐസ് മസാജ്, ട്രാന്‍സ്ക്യുട്ടേനിയസ് നെര്‍വ് സ്റ്റിമുലേഷന്‍(TENS) തുടങ്ങിയവയും ഇപ്പോള്‍ ആര്‍ത്രൈറ്റിസ് ചികില്‍സയില്‍ ഉപയോഗിക്കുന്നുണ്ട്. വ്യയാമം പേലെ തന്നെ വിശ്രമവും പ്രധാനമാണ്. ദിവസവും രാത്രി എട്ടുമുതല്‍ പത്തു മണിക്കൂര്‍ വരെ ഉറങ്ങുന്നതും പകലുള്ള ലഘു നിദ്രയും പെട്ടെന്ന് ക്ഷോപിക്കുന്നതും പ്രകോപിതനാകുന്നതും തടയാന്‍ സഹായകരമാണ്.