
അത്കൊണ്ട് തന്നെ കേരളത്തില്‍ സാധാരണ കണ്ട്വരുന്ന പ്രധാന സാംക്രമിക രോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ പുസ്തകത്തിനും പ്രസക്തിയേറെയാണ്. ചിക്കന്‍ പോക്സും കോളറയും മുതല്‍ എയിഡ്സും ചിക്കുന്‍ ഗുനിയയും വരെയുള്ള 33 പകര്‍ച്ച വ്യാധികളുടെ ലക്ഷണങ്ങള്‍, പകരുന്ന വിധം, പ്രതിവിധി എന്നിവ ലളിതമായി വിവരിക്കുന്ന പുസ്തകം സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. പുസ്തകത്തിന്റെ പരിഷ്കരിച്ച ആറാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
കെ. ആര് രാമകൃഷ്ണന്
(ദി ന്യൂ ബുക്ക്സ്റ്റാള്‍, തൃശ്ശൂര്‍, വില: 160 രൂപ)