
ഇരുപത്തിയാറ് ഔഷധങ്ങള്‍ വേറെയും. തേന്‍ ഇവയോടൊപ്പം ചേരുന്നു. തയ്യാറാക്കുന്നതിന് നാല്പ്പത്തിയഞ്ചുദിവസം വേണ്ടിവരും.
ഓര്‍മക്കുറവ്, ബുദ്ധിമാന്ദ്യം, അപസ്മാരം, കൂടെക്കൂടെയുണ്ടാകുന്ന മോഹാലസ്യം, ശരീരം മെലിച്ചില്‍ എന്നിവയുടെ ചികിത്സയില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ അശ്വഗന്ധാരിഷ്ടം ഉപയോഗപ്പെടുത്തുന്നു.
ശരീരത്തെ താങ്ങിനിര്‍ത്തുന്ന മൂന്നു തൂണുകളാണ് ആഹാരവും ഉറക്കവും തൃപ്തികരമായ ദാമ്പത്യജീവിതവും. ഈ മൂന്നു കാര്യങ്ങളും കുറ്റമറ്റതാക്കാന്‍ ഒറ്റ മരുന്ന് നിര്‍ദേശിക്കണമെങ്കില്‍ അത് അശ്വഗന്ധാരിഷ്ടമായിരിക്കും.