
ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ഇന്തുപ്പ്, ജീരകം, കരിഞ്ചീരകം, കായം എന്നിവയാണ് അഷ്ടചൂര്ണ നിര്‍മിതിക്കുപയോഗിക്കുന്ന എട്ട് മരുന്നുകള്‍. ഹിംഗ്വാഷ്ടകചൂര്‍ണം എന്നൊരു പേരുകൂടി ഇതിനുണ്ട്.
ഊണുകഴിക്കുമ്പോള്‍ ആദ്യത്തെ ഉരുള അഷ്ടചൂര്‍ണവും നെയ്യും ചേര്‍ത്ത് ഉരുട്ടി സ്വാദറിഞ്ഞ് സാവധാനത്തില്‍ കഴിക്കണമെന്നാണ് വിധി. ഉമിനീര് മുതലുള്ള എല്ലാ ദഹനരസങ്ങളെയും ഉദ്ദീപിപ്പിച്ച് ഭക്ഷണം ആസ്വാദ്യകരമായ അനുഭവമാക്കാന്‍ അഷ്ടചൂര്‍ണം സഹായിക്കുന്നു. നെയ്യിനു പകരം മോര്, കഞ്ഞിവെള്ളം, തേന്‍ എന്നിവയിലേതെങ്കിലും ചേര്‍ത്ത് സേവിക്കാവുന്നതാണ്. ഉദരകൃമികളെ നശിപ്പിക്കാനും കുടലിെന്റ ചലനങ്ങളെ ക്രമീകരിച്ച് വയറ്റില്‍വേദന മുതലായവയെ ഇല്ലാതാക്കാനും അഷ്ടചൂര്‍ണം സഹായകമാണ്.