ജനതാദള്‍ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ച് നടത്തി

Posted on: 16 Sep 2015കൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തത്തിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കുക, മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജനതാ ദള്‍ (എസ്) ഗാന്ധി സ്‌ക്വയറിന് മുന്നില്‍ നിന്ന് കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടത്തിയ സമര പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.യു. ജോണ്‍കുട്ടി ഉദ്ഘാടനം ചെയ്തു.
കോര്‍പ്പറേഷന്‍ ഓഫീസിന് മുമ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബേബി പി. കുര്യന്‍, കെ.കെ. വേലായുധന്‍, ജോസ് പുത്തന്‍വീട്ടില്‍, കുമ്പളം രവി, സലിം കെ. എടത്തല തുടങ്ങിയവര്‍ പ്രസംഗിച്ചു.
അപകടത്തില്‍പ്പെട്ട എം.വി. ഭാരത് എന്ന ബോട്ടിന്റെ മാതൃക ചുമലിലേറ്റിയാണ് സമരം നടത്തിയത്.

More Citizen News - Ernakulam