തെരുവുനായ സ്ത്രീയെ കടിച്ചു; ആടിനെ കടിച്ചുകീറി

Posted on: 16 Sep 2015കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം മില്ലുങ്കലില്‍ തെരുവുനായ റോഡരികിലെ സ്റ്റാളില്‍ മീന്‍ വിറ്റിരുന്ന സ്ത്രീയെയും വീട്ടില്‍ കെട്ടിയിരുന്ന ആടുകളെയും ആക്രമിച്ചു. ഒരാടിനെ കടിച്ചുകീറിയ നായയെ ജനങ്ങള്‍ ഓടിക്കുകയായിരുന്നു. കാഞ്ഞിരമറ്റം പ്ലാന്തോട്ടത്തുകുന്നേല്‍ മോഹനന്റെ ആടുകളെയും മില്ലുങ്കല്‍ - പുത്തന്‍കാവ് റോഡിനു സമീപം ചിറയ്ക്കലില്‍ മീന്‍വിറ്റിരുന്ന സ്ത്രീയെയുമാണ് നായ ആക്രമിച്ചത്.
ഒരാഴ്ച മുമ്പ് കാഞ്ഞിരമറ്റം മുതല്‍ ആമ്പല്ലൂര്‍ വരെ അഞ്ചോളം പേരെ തെരുവുനായ ആക്രമിച്ചിരുന്നു. മില്ലുങ്കല്‍ - പുത്തന്‍കാവ് റോഡിനരികില്‍ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നതിനാല്‍ ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. രാവിലെയും വൈകീട്ടും നിരത്തുകള്‍ കൈയടക്കുന്ന തെരുവുനായ്ക്കൂട്ടം വഴിയാത്രക്കാര്‍ക്കും സ്‌കൂള്‍ വിട്ടു നടന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ക്കും പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്. ഒന്നോ രണ്ടോ ആളുകള്‍ ഈ നായ്ക്കൂട്ടത്തെ ഓടിക്കാന്‍ ശ്രമിച്ചാല്‍ ഇവ തിരിച്ച് ആക്രമിക്കാന്‍ ഒരുങ്ങുമെന്ന് തദ്ദേശവാസികള്‍ പറയുന്നു.

More Citizen News - Ernakulam