ഡോ. വി.പി. ഗംഗാധരന് ആദരവും ബോധവത്കരണ പ്രഭാഷണവും നാളെ

Posted on: 16 Sep 2015കൊച്ചി: ഉദയം പേരൂര്‍ എ.കെ.ജി. സ്മാരക ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന് ആദരവും കാന്‍സര്‍ ബോധവത്കരണ പ്രഭാഷണവും വ്യാഴാഴ്ച ഉദയം പേരൂര്‍ നടക്കാവ് ജംഗ്ഷനില്‍ നടത്തും. 4.30 ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നിര്‍ധന കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണം പ്രൊഫ. എം.കെ. സാനു നിര്‍വഹിക്കും. എ.കെ.ജി. സ്മാരക ഗ്രാമീണ ഗ്രന്ഥശാലയുടെ പ്രസിഡന്റ് ടി. രഘുവരന്‍ അധ്യക്ഷത വഹിക്കും. കാന്‍സര്‍ ബോധവത്കരണ പ്രഭാഷണം ഡോ. വി.പി. ഗംഗാധരന്‍ നടത്തും.ഇതിന് മുന്നോടിയായി ബുധനാഴ്ച ഉദയംപേരൂര്‍ കവലയില്‍ നിന്ന് കൂട്ടനടത്തം സംഘടിപ്പിക്കും. നാലിന് അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസും സിനിമാ സംവിധായകന്‍ ജയരാജ് വിജയും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും.
സംഘാടക സമിതി ചെയര്‍മാന്‍ പി.കെ. രാജു, ജനറല്‍ കണ്‍വീനര്‍ ഇ.കെ. രാജേഷ്, ഗ്രന്ഥശാല പ്രസിഡന്റ് ടി. രഘുവരന്‍, സെക്രട്ടറി പി.വി. ഭാസ്‌കരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Ernakulam