എസ്.എന്‍.ഡി.പി. പ്രകടനത്തില്‍ ഹിന്ദു ഐക്യവേദിയെ പങ്കെടുപ്പിച്ചിട്ടില്ലെന്ന്‌

Posted on: 16 Sep 2015കാലടി: ഗുരുവിനെ ആക്ഷേപിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി. ശ്രീമൂലനഗരത്ത് സംഘടിപ്പിച്ച പ്രകടനത്തില്‍ ഹിന്ദു ഐക്യവേദിയെ പങ്കെടുപ്പിച്ചിട്ടില്ലെന്ന് ശാഖാ സെക്രട്ടറി പി.കെ. സുധന്‍ അറിയിച്ചു. എസ്.എന്‍.ഡി.പി. യുടെ അറിവോ സമ്മതമോ ഇല്ലാതെ ഹിന്ദു ഐക്യവേദി എസ്.എന്‍.ഡി.പി. പതാക ഉപയോഗിച്ച് പ്രകടനം നടത്തുകയാണ് ഉണ്ടായത്. യൂത്ത് മൂവ്‌മെന്റ്‌ െവച്ച ബോര്‍ഡിനെതിരെ പ്രകടനം നടത്തിയത് എസ്.എന്‍.ഡി.പി. ശാഖയുടെ നേതൃത്വത്തിലായിരുന്നില്ലെന്നും സെക്രട്ടറി അറിയിച്ചു.

More Citizen News - Ernakulam