കെ.എസ്.ഇ.ബി. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി

Posted on: 16 Sep 2015പറവൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ഇ.ബി. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കുംപുറം ഇലകഡ്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
പെന്‍ഷന്‍ ഡ്രോപ്പ്‌ബോര്‍ഡ് തീരുമാനവും നകുലന്‍ കമ്മിറ്റി റിപ്പോര്‍ട്ടും നടപ്പാക്കുക, പുതിയ പെന്‍ഷന്‍ പരിഷ്‌കരണം നടത്തുക തുടങ്ങിയവ ഉന്നയിച്ചായിരുന്നു സമരം.
സംസ്ഥാന സമിതിയംഗം എം.കെ. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിവശങ്കരപ്പിള്ള, സുല്‍ത്താന്‍ മൊയ്തീന്‍, എം.എ. മണി, നിരുപമ ബാലകൃഷ്ണന്‍, അഗസ്റ്റിന്‍ പനഞ്ചിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam