പപ്പന്‍ പിള്ള റോഡിന്റെ പേരുമാറ്റം; സി.പി.എം. പ്രതിഷേധിച്ചു

Posted on: 16 Sep 2015കരുമാല്ലൂര്‍: കോട്ടപ്പുറം പപ്പന്‍ പിള്ള റോഡിന്റെ പേര് മാറ്റാനുള്ള പി.ഡബ്ല്യു.ഡി. യുടെ നീക്കത്തില്‍ സി.പി.എം. കോട്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു. ആലങ്ങാട് പഞ്ചായത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തോളം ഇടതുപക്ഷ അംഗമായി വിജയിച്ചിട്ടുള്ള പപ്പന്‍ പിള്ളയുടെ സേവനങ്ങള്‍ കണക്കാക്കിയാണ് ഈ റോഡിന് പഞ്ചായത്ത് പപ്പന്‍ പിള്ള റോഡ് എന്ന പേര് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ റോഡ് നവീകരിച്ചതോടെയാണ് പേര് മാറ്റാനുള്ള ശ്രമം നടന്നിരിക്കുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി സ്ഥാപിച്ച ഫലകത്തില്‍ കടമ്പനാട്ട് പള്ളം റോഡെന്നാണ് എഴുതിയിരുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഫലകം താത്കാലികമായി എടുത്തുമാറ്റിയെങ്കിലും പേര് മാറ്റാനുള്ള ശ്രമത്തില്‍നിന്നും അധികാരികള്‍ പിന്തിരിയണമെന്ന് സി.പി.എം. കോട്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

More Citizen News - Ernakulam