റിച്ചാര്‍ഡ് ഹൈ എം.പി.ക്ക് സ്വീകരണം നല്‍കി

Posted on: 16 Sep 2015കൊച്ചി: കോളേജ് അദ്ധ്യാപകരുടെ ദേശീയ സംഘടനയായ എബിആര്‍എസ്എമ്മിന്റെ കേരള ഘടകമായ ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘിന്റെ നേതൃത്വത്തില്‍ എറണാകുളം ബിടിഎച്ചില്‍ പ്രൊഫസര്‍ റിച്ചാര്‍ഡ് ഹൈ എം.പി.ക്ക് സ്വീകരണം നല്‍കി.
ബിടിഎച്ചില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പ്രൊഫ. ആര്‍. ശശിധരന്‍ അധ്യക്ഷത വഹിച്ചു. 'യുവാസ്' സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.കെ. മധുസൂദനന്‍ സ്വാഗതവും ദക്ഷിണ മേഖലാ കാര്യദര്‍ശി പി. ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു. സംഘടനയുടെ ഉപഹാരം പ്രൊഫസര്‍ ആര്‍.വി. കിളിക്കാര്‍ പ്രൊഫസര്‍ റിച്ചാര്‍ഡ് ഹൈയ്ക്ക് സമര്‍പ്പിച്ചു.

More Citizen News - Ernakulam