ഞാറുനടീല്‍ നടത്തി

Posted on: 16 Sep 2015കോതമംഗലം: കീരംപാറ പഞ്ചായത്തിലെ നാടുകാണിയില്‍ പാടശേഖരത്തില്‍ ഞാറ്‌നടീല്‍ ഉത്സവമായി. പഞ്ചായത്ത് പ്രസിഡന്റ് ലിസി വത്സലന്റെ ഞാറ്റുപാട്ടിന്നീണത്തില്‍ താളത്തില്‍ ഏറ്റുചൊല്ലി സ്ത്രീകളും പുരുഷന്മാരും അടങ്ങിയ കര്‍ഷകര്‍ നടീല്‍ നടത്തി.
കൃഷിഭവന്റെ സഹകരണത്തോടെയാണ് നെല്‍കൃഷി നടത്തുന്നത്. കൃഷി ഓഫീസര്‍ ജാസ്മിന്‍ തോമസ്, അസി. ഓഫീസര്‍ മനോജ് ജോസഫ്, മേരി ജോസഫ്, എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam