കെ.വി. രാജേഷിന് യാത്രയയപ്പ്‌

Posted on: 16 Sep 2015കൊച്ചി: മാതൃഭൂമി കൊച്ചി യൂണിറ്റില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് സ്ഥലം മാറിപ്പോവുന്ന സബ് എഡിറ്റര്‍ കെ.വി. രാജേഷിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.
സീനിയര്‍ ന്യൂസ് എഡിറ്റര്‍ വി. ജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ അസിസ്റ്റന്റ് എഡിറ്റര്‍ രാജേന്ദ്രന്‍ പുതിയേടത്ത്, പി.വി. കൃഷ്ണന്‍, പി.എന്‍. വേണുഗോപാല്‍, കെ. പത്മജന്‍, ജിജോ സിറിയക്, ടി.കെ. പ്രദീപ് കുമാര്‍, രാജേഷ് ജോര്‍ജ്, സിറാജ് കാസിം എന്നിവര്‍ പ്രസംഗിച്ചു. കെ.വി. രാജേഷ് മറുപടി പറഞ്ഞു.

More Citizen News - Ernakulam