കേരള ഗണക കണിശ സഭ കുടുംബ സംഗമം

Posted on: 16 Sep 2015തൃപ്പൂണിത്തുറ: കേരള ഗണക കണിശ സഭ ജില്ലാ വാര്‍ഷികവും കുടുംബസംഗമവും തൃപ്പൂണിത്തുറയില്‍ നടന്നു. നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സഭാ സംസ്ഥാന ജന. സെക്രട്ടറി കെ.കെ. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ആയുര്‍വേദ ഡോക്ടര്‍ പുരുഷോത്തമന്‍, ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ച കെ.കെ. രാജപ്പന്‍, ആയക്കാട് ഗോവിന്ദന്‍ ജ്യോത്സ്യര്‍ എന്നിവരെ ആദരിച്ചു. വിദ്യാഭ്യാസ പുരസ്‌കാരങ്ങളും നല്കി.
സഭാ ജില്ലാ പ്രസിഡന്റ് ഡോ. എന്‍.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ തിരുവാണിയൂര്‍, രുക്മിണി ശെല്‍വരാജ് ഗണകന്‍, ആമ്പല്ലൂര്‍ ശശിധരന്‍, മറ്റക്കുഴി ശശിധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam