പിന്‍സീറ്റ് യാത്രികര്‍ക്കും ഹെല്‍മെറ്റിന് ഹര്‍ജി

Posted on: 16 Sep 2015കൊച്ചി: ഇരുചക്രവാഹനത്തില്‍ പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഫോര്‍ട്ട്‌കൊച്ചി സ്വദേശി ടി.യു. രവീന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് വി. ചിതംബരേഷ് പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി.
പിന്‍സീറ്റ് യാത്രികര്‍ തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റ് മരിക്കുന്നത് വര്‍ധിച്ചിട്ടുണ്ടെന്നും അതിനാല്‍ മോട്ടോര്‍ വാഹന നിയമവ്യവസ്ഥ നടപ്പാക്കാന്‍ സര്‍ക്കാറിനോട് നിര്‍േദശിക്കണമെന്നുമാണ് ആവശ്യം. ഇക്കാര്യത്തില്‍ 2003-ല്‍ ഫുള്‍ ബെഞ്ച് ഉത്തരവുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.

More Citizen News - Ernakulam