കരുമാല്ലൂര്‍: ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠം കുലപതിയായി പ്രൊഫ. പി.എം. ഗോപിയേയും പ്രസിഡന്റായി അഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരിപ്പാടിനേയും സെക്രട്ടറിയായി എന്‍. ബാലമുരളിയേയും ഖജാന്‍ജിയായി പി.എസ്. മ നോജ് കുമാറിനേയും തിരഞ്ഞെടുത്തു. തന്ത്രവിദ്യാപീഠത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യോഗത്തില്‍ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി (വര്‍ക്കിങ്ങ് പ്രസി), എം.പി. സുബ്രഹ്മണ്യ ശര്‍മ, പല്ലേരി രാമന്‍ നമ്പൂതിരി (വൈസ് പ്രസിഡന്റുമാര്‍), ടി.എം.എസ്. പ്രമോദ് നമ്പൂതിരി, കെ.പി. പരമേശ്വരന്‍ നമ്പൂതിരി, പി.എസ്. ഹരി (ജോ.സെക്രട്ടറിമാര്‍) എന്നിവരേയും തിരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരിയായ പി.ഇ.ബി. മേനോന്‍, രക്ഷാധികാരികളായ കുഴിക്കാട്ട് കാളിദാസന്‍ ഭട്ടതിരിപ്പാട്, പി.കെ. മാധവ മേനോന്‍, ടി.കെ. സോമശേഖരന്‍, ഡോ. പി.ജി. ഗംഗാധരന്‍ നായര്‍, ടി.കെ. അനന്തരാമന്‍, ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി, ഭരണസമിതി അംഗങ്ങളായ വി.കെ. വിശ്വനാഥന്‍, കെ.പി. കൃഷ്ണകുമാര്‍, പഴങ്ങാംപറമ്പ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അരീക്കര ശ്രീശന്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍. എന്‍.എം. കദംബരന്‍ നമ്പൂതിരിപ്പാട്, വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, എസ്.ബി. ജയരാജ്, രാജേഷ് ആറ്റുകാല്‍, ശങ്കരന്‍ മൂസത്, കെ. ഗോപാലകൃഷ്ണന്‍ കുഞ്ഞി, നാരായണന്‍ പെരിയത്ത് എന്നിവരെ പ്രത്യേക ക്ഷണിതാക്കളായും തിരഞ്ഞെടുത്തിട്ടുണ്ട്.

More Citizen News - Ernakulam