ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി

Posted on: 16 Sep 2015കൊച്ചി: ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ ബി.എസ്.എന്‍.എല്‍. ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കുക, അഴിമതിയാരോപണ വിധേയരായ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കുക തുടങ്ങിയവ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റ ഭാഗമായാണിത്. ബി.എസ്.എന്‍.എല്‍. എംപ്ലോ. യൂണിയന്റെയും കാഷ്വല്‍ കോണ്‍ട്രാക്ടേഴ്‌സ് യൂണിയന്റെയും ആഭിമുഖ്യത്തിലാണ് സമരം.
എറണാകുളത്തെ സമരം എസ്.എന്‍.ഇ.എ. സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എ.വി. കുര്യാക്കോസ്, വൈസ് പ്രസിഡന്റ് പി.എസ്. പീതാംബരന്‍, കെ.വി. പ്രേംകുമാര്‍, ജോണ്‍ ബനഡിക്ട് തുടങ്ങിയവര്‍ സംസാരിച്ചു.
ടവര്‍ കമ്പനി രൂപവത്കരിക്കാനുള്ള നീക്കത്തിനെതിരെ ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ ബുധനാഴ്ച ധര്‍ണ നടത്തും. ബി.എസ്.എന്‍.എല്‍. ഭവന് മുന്നില്‍ 10ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ എം.പി. ഉദ്ഘാടനം ചെയ്യും.

More Citizen News - Ernakulam