കെ.എം.എല്‍.പി സ്‌കൂളില്‍ മുഴുവന്‍ കുട്ടികള്‍ക്കും പച്ചക്കറി വിത്തുകള്‍ നല്കി

Posted on: 16 Sep 2015മൂവാറ്റുപുഴ: സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കാവുങ്കര കെ.എം.എല്‍.പി. സ്‌കൂളില്‍ മുഴുവന്‍ കുട്ടികള്‍ക്കും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് നജീര്‍ ഉപ്പൂട്ടുങ്ങല്‍ നിര്‍വഹിച്ചു. പ്രധാനാദ്ധ്യാപകന്‍ എം.കെ. മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു. പി.ടി.എ. വൈസ് പ്രസിഡന്റ് പി.എം. ഷാനവാസ്, വി.കെ. അബ്ദുള്‍സലാം, സീനിയര്‍ അസിസ്റ്റന്റ് പി.യു. സീമമോള്‍, എം.എ. ഹംസ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam