എന്‍ജിനീയേഴ്‌സ് ദിനം: ആഘോഷങ്ങള്‍ തുടങ്ങി

Posted on: 16 Sep 2015കൊച്ചി: കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിംഗ് കൂട്ടായ്മ ഫെഡറേഷന്‍ ഓഫ് രജിസ്റ്റേര്‍ഡ് എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍സി (ഫോഴ്‌സ്) ന്റെ നേതൃത്വത്തില്‍ എന്‍ജിനീയേഴ്‌സ് ദിനാഘോഷങ്ങള്‍ തുടങ്ങി. ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പത്തു ദിവസത്തെ ആഘോഷ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ ദിനത്തില്‍ കൊച്ചി മെട്രോ നിര്‍മാണ സ്ഥലങ്ങളില്‍ സുരക്ഷാ ബോധവത്കരണവും മോക്ക് ഡ്രില്ലും നടത്തി. സപ്തംബര്‍ 16 ബുധനാഴ്ച ഭവന്‍സ് സ്‌കൂളില്‍ സുരക്ഷാ ബോധവത്കരണ സെമിനാര്‍ നടത്തും.
എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് ഓറിയന്റേഷന്‍ കോഴ്‌സുകള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസ് മത്സരങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. 25 ന് വൈകീട്ട് എറണാകുളം ഐഎംഎ ഹാളില്‍ സമാപിക്കും. സീനിയര്‍ എന്‍ജിനീയര്‍മാരെ ചടങ്ങില്‍ ആദരിക്കും
നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന 400-ഓളം എന്‍ജിനീയര്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കും.

More Citizen News - Ernakulam