കെ.വി. ബാലചന്ദ്രന് നാടിന്റെ ആദരം

Posted on: 16 Sep 2015കൂത്താട്ടുകുളം : സംസ്ഥാന അധ്യാപക പുരസ്‌കാരം നേടിയ കൂത്താട്ടുകുളം ഗവ. യു.പി.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.വി.ബാലചന്ദ്രന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ നല്കി. കൂത്താട്ടുകുളം യു.പി.സ്‌കൂളിലെ അനുമോദനയോഗം ശനിയാഴ്ച നടക്കും. രാവിലെ 10 ന് ടൗണ്‍ ഹാളില്‍ നിന്നും സ്വീകരണഘോഷയാത്ര തുടങ്ങും. 10.30 ന് സ്‌കൂളില്‍ ചേരുന്ന അനുമോദന സമ്മേളനം മുന്‍ എം.പി.ഡോ സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാല, മംഗലത്ത് താഴം ജീനിയസ് ലൈബ്രറി എന്നിവ സ്വീകരണം നല്കി.

More Citizen News - Ernakulam