ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍

Posted on: 16 Sep 2015കൊച്ചി: നഗരത്തില്‍ വിവിധയിടങ്ങളില്‍ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ചെടുത്ത കേസില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടി ഉള്‍പ്പെടെ രണ്ട് പേരെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി സ്വദേശിയായ പതിനഞ്ചുകാരനും ഇടപ്പള്ളി - പൊറ്റക്കുഴി ബേബി സ്മാരക റോഡില്‍ ടോമിയുടെ മകന്‍ വിപിനും (19) ആണ് അറസ്റ്റിലായത്.
കുട്ടിയെ കാണാനില്ലെന്നു കാണിച്ച് പിതാവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് നോര്‍ത്ത് സി.ഐ. പി.എസ്. ഷിജു, പാലാരിവട്ടം എസ്.ഐ. ഷഫീക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും പിടികൂടിയത്. ഇടുക്കി ശാന്തന്‍പാറയില്‍ നിന്ന് മോഷ്ടിച്ചെടുത്ത ബൈക്കുമായി വരവേ ഇവര്‍ പിടിയിലാകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ചോദ്യംചെയ്യലില്‍ എളമക്കര, എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലായി അഞ്ച് ബൈക്കുകള്‍ മോഷ്ടിച്ചതായി ഇരുവരും സമ്മതിച്ചു. അഞ്ച് ബൈക്കുകളും പോലീസ് പിന്നീട് കണ്ടെടുത്തു.

More Citizen News - Ernakulam