കുമ്പളങ്ങി ഗ്രാമ അദാലത്ത്; 25 കേസുകള്‍ തീര്‍പ്പാക്കി

Posted on: 15 Sep 2015കുമ്പളങ്ങി: കുമ്പളങ്ങി പഞ്ചായത്തില്‍ സംസ്ഥാന നിയമസേവന അതോറിട്ടി സംഘടിപ്പിച്ച അദാലത്തില്‍ 25 കേസുകള്‍ തീര്‍പ്പാക്കി. പഞ്ചായത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമുണ്ടായത്. 26 കേസുകളാണ് പരിഗണനയ്ക്ക് എത്തിയത്. 22 എണ്ണം അവിടെവച്ചു തന്നെ തീര്‍പ്പാക്കി. മൂന്നെണ്ണം ഭൂമി അളന്നുതിട്ടപ്പെടുത്തുന്നതിനായി അടുത്ത ദിവസത്തേക്ക് മാറ്റി.
13-ാം വാര്‍ഡില്‍ ചെമ്മീന്‍ കെട്ടിലേക്ക് ഓരുവെള്ളം തുറന്നു വിടുന്നതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന പ്രശ്‌നത്തിനും പരിഹാരമായി. റിട്ട. ജഡ്ജി എന്‍. ലീലാമണിയുടെ സാന്നിദ്ധ്യത്തിലാണ് പരാതികള്‍ പരിഹരിച്ചത്. ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ, പഞ്ചായത്ത് സെക്രട്ടറി പി.പി. ഷീല തുടങ്ങിയവരും പഞ്ചായത്ത് അംഗങ്ങളും നേതൃത്വം നല്‍കി.

More Citizen News - Ernakulam