നിയന്ത്രണംവിട്ട വാന്‍ മറിഞ്ഞു; സംസ്ഥാനപാതയില്‍ ഗതാഗത തടസ്സം

Posted on: 15 Sep 2015വൈപ്പിന്‍: പൊടിച്ച ഐസുമായി പോയ വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് സംസ്ഥാന പാതയില്‍ ഗതാഗത തടസ്സം. തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷം മുരുക്കുംപാടം മാമ്പിള്ളി ഐസ് ഫാക്ടറിക്കു മുന്നിലാണ് അപകടം ഉണ്ടായത്.
മറിഞ്ഞ വാനില്‍ നിന്ന് ഐസും പ്ലാസ്റ്റിക് ബോക്‌സുകളും റോഡില്‍ ചിതറിവീണു. വാനും ഭാഗികമായി തകര്‍ന്നു. ഡ്രൈവറടക്കം മൂന്ന് പേര്‍ വാനില്‍ ഉണ്ടായിരുന്നു. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


More Citizen News - Ernakulam