ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ വാര്‍ഷികം ആഘോഷിച്ചു

Posted on: 15 Sep 2015ചോറ്റാനിക്കര: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് വായനശാലകളില്‍ ഗ്രന്ഥശാലാ ദിനാഘോഷം നടത്തി. ചോറ്റാനിക്കരയില്‍ വായനശാലാ സെക്രട്ടറി അഡ്വ. വി. ദീപുവിന്റെ നേതൃത്വത്തില്‍ 'അക്ഷരദീപം' കൊളുത്തി. വായനശാലാ പ്രസിഡന്റ് മദനമോഹനന്‍ ആഘോഷം ഉദ്ഘാടനം ചെയ്തു.
ആമ്പല്ലൂര്‍ വായനശാലയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എന്‍.കെ. തങ്കപ്പന്‍ അക്ഷരദീപം തെളിച്ചു. എന്‍.പി. രവീന്ദ്രന്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കെ.എസ്. രാധാകൃഷ്ണന്‍, എന്‍.കെ. വേണുഗോപാല്‍, ജീവല്‍ശ്രീ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുളന്തുരുത്തിയില്‍ അഡ്വ. എ. ജയശങ്കര്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി പബ്ലിക് ലൈബ്രറി മുന്‍ പ്രസിഡന്റ് പോള്‍ ലെസ്ലി രചിച്ച 'കേരള സഹകരണ സംഘം -നിയമങ്ങളും ചട്ടങ്ങളും' എന്ന ഗ്രന്ഥം ലൈബ്രറി വൈസ് പ്രസിഡന്റ് ജോളി പി. തോമസ് പരിചയപ്പെടുത്തി.
സജി മുളന്തുരുത്തി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വി. രവീന്ദ്രന്‍, പി.എ. തങ്കച്ചന്‍, പോള്‍ ലെസ്ലി ,ബിനോയ് ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam