സമാശ്വാസ പദ്ധതി തുക വിതരണം ചെയ്യണം

Posted on: 15 Sep 2015ചെറായി: മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതിപ്രകാരം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേണ്ട പണം കാലാവധി കഴിഞ്ഞിട്ടും വിതരണം ചെയ്യാതെ തടഞ്ഞുവയ്ക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ. വൈപ്പിന്‍ മണ്ഡലം സെക്രട്ടറി എന്‍.കെ. ബാബു പറഞ്ഞു.
തൊഴിലാളികളുടേയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും സംയുക്ത പദ്ധതി പ്രകാരം നടത്തപ്പെടുന്ന ഈ പദ്ധതിയില്‍ തൊഴിലാളികളുടെ വിഹിതം അടച്ചു കഴിഞ്ഞിട്ടും ആഗസ്ത് മാസത്തില്‍ വിതരണം ചെയ്യേണ്ട തുക ഇനിയും തൊഴിലാളികള്‍ക്ക് കിട്ടിയിട്ടില്ല. ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കാര്യമായ മറുപടിയും പറയുന്നില്ല.
മത്സ്യമേഖലയെ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് തീറെഴുതി നല്‍കി തൊഴിലാളികളെ പട്ടിണിക്കിടുന്ന സര്‍ക്കാര്‍ അവരുടെ ക്ഷേമപദ്ധതികളെ തകര്‍ക്കുന്ന നിലപാടുമായി മുന്നോട്ട് പോയാല്‍ അതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് സെക്രട്ടറി എന്‍.കെ. ബാബു പറഞ്ഞു.

More Citizen News - Ernakulam