ജനകീയ വിചാരണ സദസ്സ് നടത്തി

Posted on: 15 Sep 2015ആലുവ: സി.പി.എം., ബി.ജെ.പി. സംഘടനകളുടെ കൊലപാതക രാഷ്ട്രീയത്തിനും ബി.ജെ.പി.യുടെ വര്‍ഗീയ ഭീകരതയ്ക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ജനകീയ വിചാരണ സദസ്സ്' സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി ലോക്‌സഭാ കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി.ബി. സുനീര്‍ ഉദ്ഘാടനം ചെയ്തു.
ഭരണം ലഭിക്കുന്നതിനു വേണ്ടി രാജ്യത്ത് വര്‍ഗീയ ഭീകരത സൃഷ്ടിക്കുന്ന ബി.ജെ.പി.യുടെ ഫാസിസ്റ്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷഫീക്ക് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി. വൈസ് പ്രസിഡന്റ്് മുഹമ്മദ് ഷിയാസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തോപ്പില്‍ അബു, സുധീഷ് കപ്രശ്ശേരി, പി.വി. എല്‍ദോസ്, എം.ഐ. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam