സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യനിലയില്‍ പുരോഗതി

Posted on: 15 Sep 2015വെന്റിലേറ്റര്‍ ഒഴിവാക്കി


കൊച്ചി:
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍. അപകടത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന സിദ്ധാര്‍ത്ഥ് ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായമില്ലാതെ സ്വയം ശ്വസിച്ച് തുടങ്ങിയതായും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രി അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെയോടെയാണ് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ ഒഴിവാക്കിയത്. 24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം മറ്റ് ശസ്ത്രക്രിയകള്‍ നടത്താനാണ് തീരുമാനം. ൈകയിലും തുടയെല്ലിലും പൊട്ടലുകള്‍ ഉള്ളതിനാലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സിദ്ധാര്‍ത്ഥിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തൈക്കൂടം കപ്പേളയ്ക്ക് സമീപത്തുള്ള സ്വകാര്യ കെട്ടിടത്തിന്റെ മതിലില്‍ സിദ്ധാര്‍ത്ഥ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചായിരുന്നു അപകടം.

More Citizen News - Ernakulam