സേവന സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Posted on: 15 Sep 2015മഹാത്മാ ബാലവേദി രജതജൂബിലി


തിരുവാങ്കുളം:
മഹാത്മാ ബാലവേദിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നല്കാനുദ്ദേശിക്കുന്ന വിവിധ വിദ്യാഭ്യാസ-ചികിത്സാ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, പഠനത്തില്‍ മികവു പുലര്‍ത്തുന്ന യു.പി, എച്ച്.എസ്. വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായത്തിനായി അപേക്ഷിക്കാം.
അവശതയനുഭവിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മരുന്ന് വാങ്ങി നല്‍കുന്ന ചികിത്സാ പദ്ധതിയിലേക്കും സപ്തംബര്‍ 30നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക്: 9847288361.

More Citizen News - Ernakulam