അന്തിമ കരട് വോട്ടര്‍ പട്ടിക തനിയാവര്‍ത്തനം - ബി.ജെ.പി

Posted on: 15 Sep 2015കൊച്ചി : കൊച്ചി നഗരസഭ ഇലക്ഷന്‍ വിഭാഗം പ്രസിദ്ധീകരിച്ച അന്തിമ കരട് വോട്ടര്‍ പട്ടിക തനിയാവര്‍ത്തനമാണെന്ന് ബി.ജെ.പി. കര്‍ഷക മോര്‍ച്ച സെക്രട്ടറി ടി.ബാലചന്ദ്രന്‍ ആരോപിച്ചു. പലഭാഗങ്ങളിലെയും വോട്ടര്‍ പട്ടികയില്‍ ഇപ്പോഴും വോട്ടുകള്‍ ഡിവിഷന്‍ മാറിയാണ് കിടക്കുന്നതെന്നും വോട്ട് മാറ്റി കൊടുക്കുവാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല എന്നും ബി.ജെ.പി. ആരോപിച്ചു. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി തെളിവ് സഹിതം ഹാജരാക്കുമെന്നും ടി.ബാലചന്ദ്രന്‍ പറഞ്ഞു.

More Citizen News - Ernakulam